ദു​ബൈ​യി​ല്‍ നി​യ​മ​ക്കു​രു​ക്കി​ല്‍​പെ​ട്ട് യു​വാ​വ്; നീ​തി​ക്കാ​യി നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ കാ​ത്തി​രി​പ്പ്
Saturday, September 25, 2021 1:07 AM IST
മു​ക്കം: ഒ​രു കു​ടും​ബ​ത്തി​ന്‍റെ എ​ല്ലാ ബാ​ധ്യ​ത​ക​ളു​മേ​ന്തി പ്ര​തീ​ക്ഷ​യോ​ടെ ദു​ബാ​യി​ലെ​ത്തി​യ യു​വാ​വ് നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ൾ നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഒ​രു നി​ർ​ധ​ന കു​ടും​ബം. കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി, ക​റു​വാ​ടു​ങ്ങ​ല്‍ കേ​ല​ത്ത് വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ​യും ദേ​വ​കി​യു​ടെ​യും മ​ക​നാ​യ ലാ​ലു പ്ര​സാ​ദ് (29) എ​ന്ന ലാ​ലു​വാ​ണ് യു​എ​ഇ​യി​ല്‍ നി​യ​മ​ക്കു​രു​ക്കി​ല്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ്യാ​ജ​രേ​ഖ ച​മ​ച്ച സ്ഥാ​പ​ന ഉ​ട​മ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​ര​നാ​യ ലാ​ലു​വി​ല്‍ കെ​ട്ടി​വ​ച്ച​താ​ണ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ലാ​ലു​വി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ദു​ബൈ​യി​ല്‍ ദേ​ര​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ല​ഭി​ച്ചു. സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യു​ടെ മ​ക​ള്‍ ലാ​ലു​വി​ന് ഒ​രു ഇ​മെ​യി​ല്‍ അ​യ​ക്കു​ക​യും അ​ത് പ്രി​ന്‍റെ​ടു​ത്ത് മ​റ്റൊ​രു വി​ലാ​സ​ത്തി​ല്‍ കൊ​റി​യ​ര്‍ ചെ​യ്യാ​ന്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ സ്ത്രീ ​നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ഉ​ട​മ​യു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ലാ​ലു പ്ര​സ്തു​ത വി​ലാ​സ​ത്തി​ല്‍ ഈ​മെ​യി​ലി​ല്‍ അ​റ്റാ​ച്ച് ചെ​യ്ത പേ​പ്പ​റു​ക​ള്‍ കൊ​റി​യ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍ ഇ​ത് വ്യാ​ജ രേ​ഖ​ക​ളാ​യി​രു​ന്നു. കൊ​റി​യ​ര്‍ ല​ഭി​ച്ച വ്യ​ക്തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ദു​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു​വെ​ങ്കി​ലും സ്ഥാ​പ​ന ഉ​ട​മ ലാ​ലു​വി​ല്‍ നി​ന്നും ഇ​ത് മ​റ​ച്ചു​വ​ച്ചു.
സാ​ങ്കേ​തി​ക​മാ​യി കൊ​റി​യ​ര്‍ അ​യ​ച്ച വ്യ​ക്തി​യെ​ന്ന നി​ല​യി​ല്‍ ലാ​ലു​വി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്. കേ​സ് കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് നി​യ​മ​പ​ര​മാ​യി ര​ക്ഷ​പ്പെ​ടാ​ന്‍ സ്ഥാ​പ​ന ഉ​ട​മ മ​ന​പൂ​ർ​വം ലാ​ലു​വി​നെ ഇ​തി​ല്‍ ബ​ന്ധ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​യ​ത്.
ഇ​രു​പ​തി​നാ​യി​രം ദി​ര്‍​ഹം പി​ഴ​ത്തു​ക​യാ​യി ലാ​ലു ന​ല്‍​ക​ണ​മെ​ന്നും തു​ട​ര്‍​ന്ന് നാ​ടു​ക​ട​ത്താ​നും കോ​ട​തി വി​ധി​ച്ചു. ലാ​ലു​വി​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് മാ​സ​ങ്ങ​ളാ​യി ചെ​റു​വാ​ടി​യി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ. കേ​സി​ല്‍ ലാ​ലു അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.