ത​രി​ശു​നി​ല​ കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വു​മാ​യി ക​ർ​ഷ​ക​ൻ ല​ത്തീ​ഫ്
Saturday, September 25, 2021 1:07 AM IST
തി​രു​വ​മ്പാ​ടി: ക​ര്‍​ഷ​ക ക്ഷേ​മ​വ​കു​പ്പ് പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ കൂ​ട​ര​ഞ്ഞി കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന ന​ട​പ്പി​ലാ​ക്കി​യ ത​രി​ശു​നി​ല പ​ച്ച​ക്ക​റി​ കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വു​മാ​യി ല​ത്തീ​ഫ് പ​ന​ങ്ങാം​പു​റ​ത്ത് എ​ന്ന ക​ർ​ഷ​ക​ൻ. കൂ​ട​ര​ഞ്ഞി ക​ല്പൂ​രി​ല്‍ ഒ​രു ഹെ​ക്ട​ര്‍ പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് ല​ത്തീ​ഫ് ത​ന്‍റെ പാ​ര​മ്പ​ര്യ കൃ​ഷി അ​റി​വു​ക​ളും ആ​ധു​നി​ക​പ​രി​പാ​ല​ന മു​റ​ക​ളും അ​വ​ലം​ബി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി വി​ള​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
മ​ഴ​ക്കാ​ല പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ വ​ഴു​ത​ന, പ​യ​ര്‍, പാ​വ​ല്‍, ക​ക്കി​രി, മ​ത്ത​ന്‍, കു​മ്പ​ളം തു​ട​ങ്ങി​യ വി​വി​ധ ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ജൈ​വ​ളവ​ള​പ്ര​യോ​ഗ​ത്തി​ന് മു​ന്‍ഗ​ണ​ന ന​ല്‍​കി​കൊ​ണ്ട് വി​ഷര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ം‍ അ​വ​ലം​ബി​ച്ചു കൊ​ണ്ടാ​ണ് കൃഷിയിറക്കിയത്. ജൂ​ലൈ മാ​സം ആ​ദ്യ​വാ​രം ന​ടീ​ല്‍ ക​ര്‍​മം ന​ട​ത്തി​യ തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് ത​ന്നെ തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ അ​ധ്യ​ക്ഷത വ​ഹി​ച്ചു.
സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ജെ​റീ​ന റോ​യ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. ര​വീ​ന്ദ്ര​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ പി.​എം. മുഹ​മ്മ​ദ്, വി​എ​ഫ്പി​സി​കെ അ​സിസ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ജ​യ​രാ​ജ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് മി​ഷേ​ല്‍ ജോ​ര്‍​ജ്, ക​ര്‍​ഷ​ക​നാ​യ ല​ത്തീ​ഫ് പ​ന​ങ്ങാം​പു​റ​ത്ത്, ഷാ​ന​വാ​സ്, ഷാ​ജു​കു​മാ​ര്‍, ഹ​രി​ദാ​സ​ന്‍, സ്ഥ​ല​മു​ട​മ അ​സീ​സ് കാ​വു​ങ്ങ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
25 വ​ര്‍​ഷ​ത്തെ പ​ച്ച​ക്ക​റി​കൃ​ഷി പാ​ര​മ്പ​ര്യം കൈ​മു​ത​ലാ​യു​ള്ള ല​ത്തീ​ഫ് ശ​രാ​ശ​രി ഒ​രു വ​ര്‍​ഷ​ത്തി​ല്‍ അ​ഞ്ചേ​ക്ക​റി​ല്‍ പ​ച്ച​ക്ക​റി ന​ടുന്നു​ണ്ട്. ആ​ട്ടി​ന്‍​കാ​ഷ്ടം പൊ​ടി​ച്ച​ത്, ചാ​ണ​ക​പ്പൊ​ടി, പി​ണ്ണാ​ക്ക് എ​ന്നി​വയാണ് ജൈ​വ​വ​ള​ങ്ങ​ളാ​യി കൃ​ഷി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.