ക​രി​ങ്ങാ​ട് മ​ല​യി​ലെ കാ​ട്ടാ​നശ​ല്യം: ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്ഒ
Saturday, September 25, 2021 1:06 AM IST
കു​റ്റ്യാ​ടി: കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൻ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജീ​വ്കു​മാ​ർ പ​റ​ഞ്ഞു.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ൽചേ​ർ​ന്ന ക​ർ​ഷ​ക​രു​ടെ​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​മാ​യു​ള്ള ഭു​മി ത​ർ​ക്കം തീ​ർ​ക്കാ​ൻ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.
ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ർ​ജ്, കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്രി, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ണ​ലി​ൽ ര​മേ​ശ​ൻ, ക​ർ​ഷ​ക​സം​ഘം നേ​താ​ക്ക​ളാ​യ കെ.​പി. മോ​ഹ​ൻ​ദാ​സ്, എ.​ആ​ർ. വി​ജ​യ​ൻ, കെ.​പി.രാ​ജ​ൻ, വാ​ർ​ഡ് അം​ഗം പി.​കെ. പു​രു​ഷോ​ത്ത​മ​ൻ, രാ​ജു തോ​ട്ടും​ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.