തി​രു​വ​മ്പാ​ടി​യി​ൽ സ​ർ​വേ ഓ​ഫീ​സ് തു​ട​ങ്ങും: ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ
Saturday, September 25, 2021 1:06 AM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​ഭൂ​മി​യും കൈ​വ​ശ ഭൂ​മി​യും സo​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തേ​ണ്ട​തി​നും പു​റ​മ്പോ​ക്ക്, മി​ച്ച​ഭൂ​മി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​വേ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും മ​ല​യോ​ര മേ​ഖ​ല​ക​ളു​ടെ സി​രാ കേ​ന്ദ്ര​മാ​യ തി​രു​വ​മ്പാ​ടി​യി​ൽ സ​ർ​വേ ഓ​ഫീ​സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​രി​ശ്ര​മം ന​ട​ത്തു​മെ​ന്ന് ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ.
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞുകൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വീ​ക​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി മ്ളാ​ക്കൂ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബെ​ന്നി ത​റ​പ്പേ​ൽ, ജോ​സ് പൈ​മ്പി​ള്ളി, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, സി​ജോ വ​ട​ക്കേ​ൻ തോ​ട്ടം, ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, ഫൈ​സ​ൽ ചാ​ലി​ൽ, ദി​നീ​ഷ് കൊ​ച്ചു പ​റ​മ്പി​ൽ, സ​ണ്ണി പു​തു​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.