ഓ​മ​ശേ​രി​യി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു
Saturday, September 25, 2021 1:06 AM IST
താ​മ​ര​ശേ​രി:​ ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​നാ​ളു​ക​ള്‍​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മാ​തൃ​ക​യാ​യി. ഓ​മ​ശേ​രി വാ​ദി ഹു​ദ ക്യാ​മ്പ​സി​ലും കെ​ട​യ​ത്തൂ​ര്‍ സ്‌​കൂ​ളി​ലും വെ​ച്ച് ന​ട​ന്ന 26 ക്യാ​മ്പു​ക​ളി​ലൂ​ടെ​യും ഓ​മ​ശേരി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വെ​ച്ച് ന​ല്‍​കി​യ വാ​ക്‌​സി​നേ​ഷ​നി​ലൂ​ടെ​യു​മാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.​ കി​ട​പ്പു രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ലെ​ത്തി​യും പ​ട്ടി​ക വ​ര്‍​ഗ്ഗ കോ​ള​നി​യി​ല്‍ പ്ര​ത്യേ​കം ക്യാ​മ്പ് ഒ​രു​ക്കി​യു​മാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ​ത്.
ആ​ദ്യ ഡോ​സ് സ​മ്പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന്‍ പ്ര​ഖ്യാ​പ​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ല്‍​ഘാ​ട​നം ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം.​രാ​ധാ​മ​ണി ടീ​ച്ച​ര്‍, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സൈ​നു​ദ്ദീ​ന്‍ കൊ​ള​ത്ത​ക്ക​ര, വി​ക​സ​ന സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഒ.​പി.​സു​ഹ​റ, പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ന​ന്ദ കൃ​ഷ്ണ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​ടി.​ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.