ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മ​ന്ത്രി പി. ​പ്ര​സാ​ദ്
Saturday, September 25, 2021 1:06 AM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​ര്‍​ക്ക് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന വ​രു​മാ​നം 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ്. ബാ​ലു​ശേ​രി ബ്ലോ​ക്ക്ത​ല കാ​ര്‍​ഷി​ക വ​ര്‍​ക്ക് ഷോ​പ് (അ​ഗ്രി​പാ​ര്‍​ക്ക്) പ്ര​വൃ​ത്തി പ​രി​ശീ​ല​ന ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​യു​ടെ ഭൂ​രി​ഭാ​ഗ​വും കേ​ര​ള​ത്തി​ല്‍ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന നി​ല​യി​ലേ​ക്ക് മ​ല​യാ​ളി​ക​ള്‍ മാ​റു​ക​യാ​ണ്. വി​ഷ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കി​ല്ലെ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​റ​പ്പി​ച്ചാ​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​നാ​യ മ​ണ്ണാ​ന്‍റെ പി​ണ​ങ്ങോ​ട്ട് ചെ​ക്കോ​ട്ടി​യെ മ​ന്ത്രി ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. കെ.​എം. സ​ച്ചി​ന്‍ ദേ​വ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​നും വി​വി​ധ യ​ന്ത്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യാ​ണ് കാ​ര്‍​ഷി​ക വ​ര്‍​ക്ക്ഷോ​പ്പ് എ​ന്ന നൂ​ത​ന പ​ദ്ധ​തി​ക്ക് ബ്ലോ​ക്കി​ല്‍ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. വി​വി​ധ കാ​ര്‍​ഷി​ക സേ​വ​ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.
സം​സ്ഥാ​ന കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക്ക​ര​ണ മി​ഷ​ന്‍, കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല, കൃ​ഷി​വ​കു​പ്പി​ന്‍റെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം, കൃ​ഷി വി​ജ്ഞാ​ന്‍ കേ​ന്ദ്രം, മ​റ്റു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും.
പ​രി​ശീ​ല​നം ല​ഭി​ച്ച ഗ്രൂ​പ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടാ​യി​രി​ക്കും വ​ര്‍​ക്‌​ഷോ​പ്പി​ന്റെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​നി​ത പാ​ലാ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​നി​ത, ബാ​ലു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രൂ​പ​ലേ​ഖ കൊ​മ്പി​ലാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി, സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​കെ. വ​ന​ജ, റം​ല മാ​ടം​വ​ള്ളി​ക്കു​ന്ന​ത്ത്, ആ​ല​ങ്കോ​ട് സു​രേ​ഷ് ബാ​ബു, ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗം ഡി.​ബി. സ​ബി​ത, ബ്ലോ​ക്ക് അം​ഗം എം.​കെ. ജ​ലീ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ.​എ​ഫ്. ഷെ​ര്‍​ലി, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ.​എ​സ്. ഷീ​ബ, കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക്ക​ര​ണ മി​ഷ​ന്‍ സി​ഇ​ഒ യു. ​ജ​യ​കു​മാ​ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.