വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ല്‍​കും
Friday, September 24, 2021 1:01 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ള്‍ തു​റ​ക്കു​ന്ന മു​റ​യ്ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു ന​ല്‍​കാ​ൻ സി​ന്‍​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
സ​ര്‍​വ​ക​ലാ​ശാ​ലാ ഓ​ഫീ​സു​ക​ള്‍ സ്ത്രീ ​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ നാ​പ്കി​ന്‍ ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കും. ഉ​പ​യോ​ഗം ക​ഴി​ഞ്ഞ മാ​സ്‌​കു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കും. നി​ല​വി​ല്‍ കു​ടി​വെ​ള്ളം ഇ​ല്ലാ​ത്ത ഓ​ഫീ​സു​ക​ളി​ല്‍ അ​തും ല​ഭ്യ​മാ​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​എ​ഡ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് എ​ന്‍​സി​ടി​ഇ അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രെ നേ​രി​ല്‍​ക്കാ​ണും.
അ​റ​ബി​ക് കോ​ള​ജു​ക​ളി​ല്‍ അ​നു​വ​ദി​ച്ച പു​തു​ത​ല​മു​റ കോ​ഴ്സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള നി​യ​മ​ത​ട​സം നീ​ങ്ങി​ക്കി​ട്ടാ​ന്‍ വൈ​സ് ചാ​ന്‍​സ​ല​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘം ചാ​ന്‍​സ​ല​റെ കാ​ണും.
സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക​വി​ഭാ​ഗ​ത്തി​ല്‍ യോ​ഗ്യ​ത​യി​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി പ്ര​വേ​ശ​നം നേ​ടി​യ സം​ഭ​വ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തും. വി​ദേ​ശ​പൗ​ര​ത്വം നേ​ടി​യ പ​രാ​തി​യി​ല്‍ ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ ഡോ. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും.
യോ​ഗ​ത്തി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​നാ​യി.