കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Friday, September 24, 2021 1:01 AM IST
കോ​ട​ഞ്ചേ​രി: കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മൈ​ക്കാ​വ് ക​രി​മ്പാ​ല​ക്കു​ന്ന് ഭാ​ഗ​ത്ത് ആ​ന്‍റ​ണി മ​ണ്ഡ​പ​ത്തി​ൽ എ​ന്ന ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് എ​ട്ട് വ​യ​സ് പ്രാ​യ​വും ഒ​രു കി​ന്‍റ​ൽ തൂ​ക്ക​വു​മു​ള്ള കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പി​ന്‍റെ എം​പാ​ന​ലി​ൽ​പെ​ട്ട മൈ​ക്കാ​വ് കു​ന്നും​പു​റ​ത്ത് ത​ങ്ക​ച്ച​നാ​ണ് വെ​ടി​വ​ച്ചു കൊ​ന്ന​ത്.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ചെ​മ്പ​ക​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി​ബി ചി​ര​ണ്ടാ​യ​ത്ത്, ജോ​സ് പെ​രു​മ്പ​ള്ളി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടു​പ​ന്നി​യെ താ​മ​ര​ശേ​രി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.