ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍
Friday, September 24, 2021 1:01 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​രു​ടെ യോ​ഗ​ത്തി​ല്‍ എ​ല്‍​എ​എ​യ്ക്കും ഡി​എ​ഫ്ഒ​യ്ക്കും മു​ന്നി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ രൂ​ക്ഷ​ത​യു​ടെ കെ​ട്ട​ഴി​ച്ച് ക​ര്‍​ഷ​ക​ര്‍. കാ​ട്ടാ​ന​ക​ളി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ന്‍ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്തെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​വു​ക​യും മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ക്കി കൃ​ഷി​യി​ട​ത്തി​ല്‍ താ​ണ്ഡ​വ​മാ​ടി വ​ന്‍​കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ത്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യോ​ര​ത്ത് കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രാ​ണ് അ​ടു​ത്ത​കാ​ല​ത്താ​യി കാ​ട്ടാ​ന​ക​ളി​ല്‍ നി​ന്ന് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യാ​ല്‍ നാ​ശ​ന​ഷ്ട​ക്ക​ണ​ക്കു​ക​ളും സ്ഥി​തി​ഗ​തി​ക​ളും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ഉ​ന്ന​ത ത​ല​ത്തി​ല്‍ അ​റി​യി​ക്കു​ന്നി​ല്ല. ക​ണ്ണ​വം​വ​ന​ത്തി​ലെ പു​ല്‍​മേ​ടു​ക​ളി​ല്‍ തേ​ക്ക് മ​രം വ​ച്ചു​പി​ടി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് ആ​ന​ക​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്താ​ന്‍ ഇ​ട​യാ​ക്കു​ന്നു​തെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
ആ​ന​ത്താ​ര​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി ഈ ​മേ​ഖ​ല​ക​ളി​ല്‍ സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടാ​ന​ക​ളെ കൂ​ടാ​തെ മ​ല​യോ​ര​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും കു​ര​ങ്ങു​ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​ണ്. മ​ല​യോ​ര​ത്തെ ക​ര്‍​ഷ​ക​ര്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ച്ച ഭൂ​മി കാ​ടു​പി​ടി​ച്ച് നി​ല്‍​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ത്തി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​യി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ല ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി. വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ല്‍​മ രാ​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ എം.​കെ. മ​ജീ​ദ്, കെ. ​ച​ന്ദ്ര​ബാ​ബു, ഫാ​ത്തി​മ ക​ണ്ടി​യി​ല്‍, എ​ന്‍.​കെ. മൂ​സ, രാ​ജു അ​ല​ക്‌​സ്, പി.​എ. ആ​ന്‍റ​ണി, ജ​ലീ​ല്‍ ചാ​ല​ക്ക​ണ്ടി, വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
കാ​ട്ടാ​ന​ക​ളെ പ​ത്തു
ദി​വ​സ​ത്തി​ന​കം തു​ര​ത്തും: ഡി​എ​ഫ്ഒ
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് മ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ പ​ത്ത് ദി​വ​സ​ത്തി​ന​കം ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​മെ​ന്ന് കോ​ഴി​ക്കോ​ട് ഡി​എ​ഫ്ഒ. ഇ​തി​നാ​യി താ​മ​ര​ശേ​രി​യി​ല്‍ നി​ന്ന് പ​രി​ശീ​ല​നം ല​ഭി​ച്ച വാ​ച്ച​ര്‍​മാ​രെ മ​ല​യ​ങ്ങാ​ട് എ​ത്തി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ എം. ​രാ​ജീ​വ​ന്‍ പ​റ​ഞ്ഞു. മ​ല​യ​ങ്ങാ​ട് കൃ​ഷി​യി​ട​ത്തോ​ട് ചേ​ര്‍​ന്ന വ​ന ഭൂ​മി​യി​ല്‍ ത​ന്നെ ആ​ന​ക്കൂ​ട്ടം ദി​വ​സ​ങ്ങ​ളാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ആ​ന​ക​ള്‍ കൃ​ഷി ഭൂ​മി​യി​ലി​റ​ങ്ങാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ര്‍​ഷ​ക​ര്‍ പ​ട​ക്കം പൊ​ട്ടി​ച്ച് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.
ഇ.​കെ. വി​ജ​യ​ൻ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ക​ര്‍​ഷ​ക​രു​ടെ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ല​വി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ ത​ക​രാ​റി​ലാ​യ സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗു​ക​ള്‍ ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്നും മ​റ്റി​ട​ങ്ങ​ളി​ല്‍ ഉ​ട​ന്‍ ത​ന്നെ ക​മ്പി​വേ​ലി​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി. കൃ​ഷി നാ​ശ​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വി​ല​ങ്ങാ​ട് ഫോ​റ​സ്റ്റ് സെ​ക്ഷ​ന്‍ ക്വ​ട്ടേ​ഴ്‌​സി​ല്‍ 24 മ​ണി​ക്കൂ​റും ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.