റ​സ്റ്റ​റ​ന്‍റു​ക​ളി​ല്‍ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വദിക്കണ​മെ​ന്ന്
Friday, September 24, 2021 1:01 AM IST
കോ​ഴി​ക്കോ​ട്: ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ നേ​തൃ​ത്വ യോ​ഗം അ​വ​ശൃ​പ്പെ​ട്ടു. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്‍റ് എ​ന്നി​വ​യ്ക്ക് വ​രു​മാ​നം ഇ​ല്ലാ​താ​വു​ക​യും വാ​ട​ക, വൈ​ദ്യു​തി​ചാ​ർ​ജ്, വെ​ള്ള​ത്തി​ന്‍റെ ചാ​ർ​ജ്, ലോ​ൺ തി​രി​ച്ച​ട​വ് തു​ട​ങ്ങി​യ​വ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട​ൽ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി മൂ​ലം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണ്.
സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​വും ക​ള്ളു ഷാ​പ്പു​ക​ളും ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​കു​ളം ഹോ​സ്പി​റ്റ​ൽ കേ​റ്റ​റിം​ഗ് ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ​പോ​ലെ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു. ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്‍റ് വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സൂ​ര്യ അ​ബ്ദു​ൽ ഗ​ഫൂ​ർ, സി.​കെ. വി​ജ​യ​ൻ, ടി. ​മ​ര​ക്കാ​ർ, സി.​വി. ഇ​ഖ്ബാ​ൽ, ഗ​ഫൂ​ർ രാ​ജ​ധാ​നി, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ, കെ. ​സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.