ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​നു​ള്ള പാ​രി​സ്ഥി​തി​കാ​നു​മ​തി അ​പേ​ക്ഷ ത​ള്ളി
Friday, September 24, 2021 1:01 AM IST
പേ​രാ​ന്പ്ര: ചെ​ങ്ങോ​ടു​മ​ല​യി​ൽ ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്ക് വേ​ണ്ടി ഡെ​ൽ​റ്റ ഗ്രൂ​പ്പ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ സം​സ്ഥാ​ന പാ​രി​സ്ഥി​തി​കാ​ഘാ​ത വി​ല​യി​രു​ത്ത​ൽ സ​മി​തി (സി​യ) ത​ള്ളി. സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ വി.​വി. ജി​നീ​ഷി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള മ​റു​പ​ടി​യി​ലാ​ണ് സി​യ​യു​ടെ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്.
സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഏ​ജ​ൻ​സി ത​ന്നെ പാ​രി​സ്ഥി​തി​കാ​നു​മ​തി അ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ചെ​ങ്ങോ​ടു​മ​ല ഖ​ന​ന ഭീ​ഷ​ണി​യി​ൽ നി​ന്നും ഒ​ഴി​വാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന വി​ദ​ഗ്ധ വി​ല​യി​രു​ത്ത​ൽ സ​മി​തി​യി​ലെ (സി​യാ​ക്) ഏ​ഴം​ഗ​ങ്ങ​ൾ ചെ​ങ്ങോ​ടു​മ​ല സ​ന്ദ​ർ​ശി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​പേ​ക്ഷ ത​ള്ളി​യ​ത്. ചെ​ങ്ങോ​ടു​മ​ല സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന നി​ർ​ദേ​ശ​വും സി​യാ​ക് സം​ഘം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.