പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സ​മ്പൂ​ര്‍​ണം
Friday, September 24, 2021 1:00 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി. ഇ​ന്ന​ലെ ന​ട​ന്ന വാ​ക്‌​സി​നേ​ഷ​നോ​ട് കൂ​ടി​യാ​ണ് ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ഒ​ന്നാം ഡോ​സ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രും കോ​വി​ഡ് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​ണ് ഇ​നി ഒ​ന്നാം ഡോ​സ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള​ത്.
സ​മ്പൂ​ര്‍​ണ വാ​ക്‌​സി​നേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി​യ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സീ​തു ത​മ്പി, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്‌​സു​മാ​ര്‍, ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍, ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പി​ന് സൗ​ജ​ന്യ​മാ​യി ഹാ​ള്‍ വി​ട്ടു​ന​ല്‍​കി​യ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ എ​ല്ലാ​വ​ര്‍​ക്കും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍ എ​ന്നി​വ​ര്‍ ന​ന്ദി അ​റി​യി​ച്ചു.