സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ലൈ​വി​ട്ട സം​ഭ​വം: തെ​ളി​വി​ല്ല​ാത്ത​തി​നെ​തു​ട​ർ​ന്ന് കേ​സ് ത​ള്ളി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, September 24, 2021 1:00 AM IST
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ലൈ​വ് ന​ൽ​കി​യ​തി​ന് ത​നി​ക്കെ​തി​രേ പോ​ലീ​സ് ക​ള്ള​കേ​സെ​ടു​ത്തെ​ന്ന പ​രാ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ത​ള്ളി. പ​രാ​തി​ക്കാ​ര​ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഭാ​ഗ്യ​രൂ​പ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ള്ളി​യേ​രി സ്വ​ദേ​ശി വി.​എം. ഷൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.
പ​നി ബാ​ധി​ച്ച മ​ക​നെ ചി​കി​ത്സി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ. ക്യൂ ​തെ​റ്റി​ച്ച് രോ​ഗി​ക​ളെ ഡോ​ക്ട​റു​ടെ​യ​ടു​ത്ത് ക​ട​ത്തി​വി​ട്ട സെ​ക്യൂ​രി​റ്റി​യു​ടെ ന​ട​പ​ടി​യാ​ണ് ഫേ​സ് ബു​ക്ക് ലൈ​വി​ലൂ​ടെ താ​ൻ ചോ​ദ്യം ചെ​യ്ത​തെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ൻ ഡ്യൂ​ട്ടി റൂ​മി​ന് മു​ന്നി​ലെ​ത്തി ഡോ​ക്ട​റു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി ബ​ഹ​ളം കൂ​ട്ടി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
അ​നു​വാ​ദ​മി​ല്ലാ​തെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു. പ​രാ​തി​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ​രാ​തി​ക്കാ​ര​ന് ന​ൽ​കി​യെ​ങ്കി​ലും ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​ല്ല. പ​രാ​തി​ക്കാ​ര​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സ് അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ക​മ്മീ​ഷ​ന് ഇ​ട​പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.