മാ​ലി​ന്യ നി​ർ​മാ​ര്‍​ജ​ന പ​ദ്ധ​തി: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, September 24, 2021 1:00 AM IST
താ​മ​ര​ശേ​രി: ഹ​രി​തം സു​ന്ദ​രം ക​ട്ടി​പ്പാ​റ എ​ന്ന പേ​രി​ല്‍ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ​മ്പൂ​ര്‍​ണ മാ​ലി​ന്യ നി​ർ​മാ​ര്‍​ജ​ന പ​ദ്ധ​തി​യു​ടെ ലോ​ഗോ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റം​സീ​ന ന​രി​ക്കു​നി പ്രാ​കാ​ശ​നം ചെ​യ്തു. ലോ​ഗോ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ. റ​ഷീ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ അ​നി​ല്‍ ജോ​ര്‍​ജ്, ഷാ​ഹിം ഹാ​ജി, ബേ​ബി ര​വീ​ന്ദ്ര​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍, അ​സി. സെ​ക്ര​ട്ട​റി പി.​വി. ശ്രീ​കു​മാ​ര്‍, ഗ്രീ​ന്‍​വേം​സ് ഡ​യ​റ​ക്ട​ര്‍ ഷ​മീ​ര്‍ ബാ​വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്രീ​ന്‍​വേം​സ് ഇ​ക്കോ സൊ​ലൂ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 30 അം​ഗ ഹ​രി​ത ക​ര്‍​മ​സേ​ന രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന എ​ല്ലാ മാ​സ​വും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ത്തി അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കും. വീ​ടു​ക​ളി​ല്‍ നി​ന്ന് പ്ര​തി​മാ​സം 50 രൂ​പ​യും ക​ട​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പാ​ഴ് വ​സ്തു​ക്ക​ളു​ടെ തോ​ത​നു​സ​രി​ച്ചു​മാ​ണ് യൂ​സ​ര്‍​ഫീ ഈ​ടാ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ള്‍, സ​മ്മേ​ള​ന​ങ്ങ​ള്‍, മ​റ്റു പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഹ​രി​ത​ക​ര്‍​മ സേ​ന ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ഏ​റ്റെ​ടു​ത്ത് ന​ട​ത്തും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ഓ​രോ വാ​ര്‍​ഡി​ലും വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി, അ​യ​ല്‍​സ​ഭ, ഹ​രി​ത​ക​ര്‍​മ​സേ​ന, യു​വ​ജ​ന-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി വാ​ര്‍​ഡ് ശു​ചി​ത്വ ക​മ്മി​റ്റി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.