ഇ​ഷ്ട​വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്കാൻ കാ​മ്പ​സ് പ​ഠ​ന​വ​കു​പ്പി​ല്‍ അ​വ​സ​രം
Thursday, September 23, 2021 1:03 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ്റു​വ​കു​പ്പു​ക​ളി​ലു​ള്ള ഇ​ഷ്ട​വി​ഷ​യം കൂ​ടി പ​ഠി​ക്കാ​ന്‍ അ​വ​സ​രം. ശാ​സ്ത്രം പ​ഠി​ക്കു​ന്ന​വ​ര്‍​ക്ക് ഭാ​ഷാ വി​ഷ​യ​ങ്ങ​ളോ മാ​ന​വി​ക വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​വ​ര്‍ ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളോ അ​ങ്ങ​നെ ല​ഭ്യ​മാ​യ​തെ​ന്തും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന ഹൊ​റി​സോ​ണ്ട​ല്‍ മൊ​ബി​ലി​റ്റി സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി. സി​സി​എ​സ്എ​സ് പി​ജി അ​ക്ക​ഡേ​മി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​ല​ക്ടീ​വ് വി​ഷ​യ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മി​തി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​റു​ക​ളി​ലാ​യി നാ​ലു​വി​ഷ​യ​ങ്ങ​ള്‍ ഇ​ല​ക്ടീ​വാ​യി പ​ഠി​ച്ച് 16 ക്രെ​ഡി​റ്റ് വ​രെ നേ​ടാ​നാ​കും. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു​മ​ണി മു​ത​ല്‍ നാ​ലു​വ​രെ​യാ​കും ഈ ​വി​ഷ​യ​ങ്ങ​ളു​ടെ ക്ലാ​സു​ക​ള്‍. സി​സി​എ​സ്എ​സി​ന് കീ​ഴി​ല്‍ വ​രു​ന്ന മു​പ്പ​തോ​ളം പ​ഠ​ന​വ​കു​പ്പു​ക​ളു​ണ്ട്. ഇ​ഷ്ട​വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ക്കാ​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്ന് സി​സി​എ​സ്എ​സ് ക​ണ്‍​വീ​ന​ര്‍ ഡോ. ​പി.​പി. പ്ര​ദ്യു​മ്ന​ന്‍ പ​റ​ഞ്ഞു.