പോ​ലീ​സി​ന്‍റെ സ​മ​ർ​ത്ഥ​മാ​യ ഇ​ട​പെ​ട​ൽ ച​ന്ദ​ന​മ​ര​ മോ​ഷ​ണം ത​ട​ഞ്ഞു
Thursday, September 23, 2021 1:03 AM IST
കൊ​യി​ലാ​ണ്ടി: കീ​ഴ​രി​യൂ​രി​ല്‍നി​ന്ന് ച​ന്ദ​ന​മ​രം മു​റി​ച്ചുക​ട​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സി​ന്‍റെ സ​മ​ർ​ത്ഥ​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം പ​രാ​ജ​യ​പ്പെ​ട്ടു. ച​ന്ദ​നം മു​റി​ച്ചുക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലു​ള്ളവ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍ എ​ത്തി​യ വെ​ള്ള മാ​രു​തി സ്വിഫ്റ്റ് കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ല് പേ​രാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​യി​ലാ​ണ്ടി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഐ എ​ൻ.സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ, എം.​എ​ൽ. അ​നൂ​പ്, എ​എ​സ്ഐ അ​ഷ​റ​ഫ്, സി​പി​ഒ സു​ബി​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കീ​ഴ​രി​യൂ​രി​ലെ ആ​വ​ണി​ക്കു​ഴി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ച​ന്ദ​ന​മ​രം മു​റി​ക്കു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
മു​റി​ച്ചി​ട്ട 21 ഓ​ളം മ​ര​ക്ക​ഷ​ണ​ങ്ങ​ൾ, നാ​ല് കൊ​ടു​വാ​ൾ, ഒ​രു ചെ​റി​യ മ​ഴു, ര​ണ്ട് ഈ​ർ​ച്ച​വാ​ൾ, ഒ​രു മ​ൺ​വെ​ട്ടി എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ൽനി​ന്നും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ല​പ്പു​റം ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ന്‍റെ ഉ​ട​മ മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.