താ​മ​ര​ശേ​രി​യി​ല്‍ ആ​ദ്യ​ഘ​ട്ട വാ​ക്സി​നേ​ഷ​ന്‍ സ​മ്പൂ​ര്‍​ണ​മാ​യി
Thursday, September 23, 2021 1:03 AM IST
താ​മ​ര​ശേ​രി: ഒ​ന്നാം ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ സ​മ്പൂ​ര്‍​ണമാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പ് പ​ര​പ്പ​ന്‍​പൊ​യി​ല്‍ ഹൈ​ലാ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ടി. അ​ബ്ദു​റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ. ​അ​ര​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​യ്യൂ​ബ് ഖാ​ന്‍, അം​ഗ​ങ്ങ​ളാ​യ പി.​സി. അ​ബ്ദു​ല്‍ അ​സീ​സ്, ബു​ഷ്റ, സൗ​ദ, ക്യാ​മ്പ് കോ​ഡി​നേ​റ്റ​ര്‍ ഹം​ജാ​ദ്, സെ​ക്ര​ട്ട​റി ജെ​യ്സ​ന്‍, എ​ച്ച്‌​ഐ ശ​മീ​ര്‍, കെ.​സി. ബ​ഷീ​ര്‍, ജെ​എ​ച്ച്‌​ഐ ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ക്‌​സി​നേ​ഷ​ന്‍ സു​ഖ​മ​മാ​യി ന​ട​ത്തു​വാ​ന്‍ പ്ര​യ​ത്‌​നി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍, ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍, പൊ​തു പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍​ക്ക് ഭ​ര​ണ സ​മി​തി ന​ന്ദി അ​റി​യി​ച്ചു.
കോ​വി​ഡും മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും ഒ​ന്നാം ഘ​ട്ട വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് ഇ​നി​യും വാ​ക്‌​സി​നും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും യ​ഥാ​ക്ര​മം ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.