പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കി​പ്പി​ക്ക​രു​തെന്ന്: എ​ച്ച്എം​എ​സ് പ​ട്ടി​ണി​സ​മ​രം ന​ട​ത്തി ോ
Thursday, September 23, 2021 1:03 AM IST
പേ​രാ​മ്പ്ര: വെ​ട്ടി​ക്കുറ​ച്ച ബോ​ണ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഓ​ഫീ​സി​നു മു​മ്പി​ൽ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ലേ​ബ​ർ സെ​ന്‍റ​ർ (എ​ച്ച്എം​എ​സ്) യൂ​ണി​യ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പ​ട്ടി​ണി​സ​മ​രം ന​ട​ത്തി. എ​ൽ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​കെ. വ​ൽ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​ബ​റി​ന് ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും വ​ലി​യ വി​ല ല​ഭി​ച്ചി​ട്ടും 12 കോ​ടി​യു​ടെ ന​ഷ്ട​ക്ക​ണ​ക്ക് പ​റ​ഞ്ഞുകേ​വ​ലം 50 ല​ക്ഷം രൂ​പ ഓ​ണം ബോ​ണ​സ് വ​ക​യി​ൽ ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​ത് തൊ​ഴി​ലാ​ളിവി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്എം​എ​സ് ജി​ല്ലാ​ക്ക​മ്മി​റ്റി അം​ഗം കെ.​വി. ബാ​ല​ൻ, സി.​ഡി. പ്ര​കാ​ശ്, വി​ജു ചെ​റു​വ​ത്തൂ​ർ, കെ.​പി. ശ്രീ​ജി​ത്ത്, എ​ൻ.​കെ. പ്രേ​മ​ല​ത, വ​ർ​ഗീ​സ് കോ​ല​ത്തു വീ​ട്ടി​ൽ, ഭാ​സ്ക​ര​ൻ എ​ര​വ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​കെ. സ​നോ​ജ്, സി.​കെ. സു​രേ​ഷ്, കെ.​പി. ജി​ൻ​സി, സി​ന്ധു മൈ​ക്കി​ൾ, കെ.​ജെ. ജോ​ഷി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
മാ​നേ​ജ്മെ​ന്‍റ് വാ​ഗ്ദാ​നം ന​ൽ​കി​യ ബോ​ണ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​കു​ക, മി​നി​മം കൂ​ലി 700 രൂ​പ​യാ​ക്കു​ക, വ​ന്യ മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ക, ലാ​യ​ങ്ങ​ളു​ടെ റി​പ്പ​യ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക, സ്പെ​ഷ്യ​ൽ അ​ല​വ​ൻ​സ് 80 രൂ​പ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ കൂ​ലി​യി​ൽ ല​യി​പ്പി​ക്കു​ക, തോ​ട്ടം സം​ര​ക്ഷി​ക്കു​ക, വെ​ൽ​ഫെ​യ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ പു​നസ്ഥാ​പി​ക്കു​ക, യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ക്കു​ക, ആ​ശു​പ​ത്രി പു​നഃസ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ​ട്ടി​ണി സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ച്ചു.