പൊ​റാ​ളി ക്വാ​റി​യി​ലേ​ക്ക് ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു
Thursday, September 23, 2021 1:03 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്ന് ഇ​ന്ന​ലെ ക്വാ​റി​യി​ലേ​ക്ക് ന​ട​ത്തി​യ ബ​ഹു​ജ​ന മാ​ർ​ച്ച് കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞു.
റ​വ​ന്യൂ വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​ട്ടും ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​ന അ​നു​മ​തി റ​ദ്ദ് ചെ​യ്യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി ക​ഴി​ഞ്ഞ 13 ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ​ത്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന​ലെ ബ​ഹു​ജ​ന മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൊ​ച്ചു​കൈ​പ്പേ​ൽ, കാ​യ​ണ്ണ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ.​സി.സ​തി, കൂ​രാ​ച്ചു​ണ്ട് ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി വി.​ജെ. സ​ണ്ണി, ഒ.​എം. കു​ഞ്ഞി​ക്ക​ണാ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ മ​ണി​കി​ലു​ക്കി, കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ ത​ന്നി​ക്ക​ൽ, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, പി.​കെ. ഷി​ജു, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, എ.​സി. ശ​ര​ൺ, സ​നീ​ഷ് ജെ​യിം​സ്, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, കെ.​ജി. അ​രു​ൺ, സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വയ്​ക്കു​ന്ന​തു വ​രെ സ​ത്യ​ഗ്ര​ഹ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.