അ​ലു​മി​നി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ‌വി​ല വ​ർ​ധ​ന; നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Thursday, September 23, 2021 1:02 AM IST
മു​ക്കം: അ​ലൂ​മി​നി​യം എ​ക്സ്ടെൻഷ​നു​ക​ൾ, പ്ലാ​സ്റ്റി​ക് പ്രൊ​ഫൈ​ലു​ക​ൾ, ഗ്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ അ​മി​ത​മാ​യ വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ലു​മി​നി​യം ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് അ​സോ​സി​യേ​ഷ​ൻ യൂ​നി​റ്റ് ക​മ്മി​റ്റി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ൽ​പ്പുസ​മ​രം ന​ട​ത്തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഒ​ഴി​ച്ചുകൂ​ടാ​നാ​കാ​ത്ത​തും പ്ര​കൃ​തിസൗ​ഹാ​ർ​ദ്ദവു​മാ​യ തൊ​ഴി​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി വി​ല​വ​ർ​ധ​ന​ നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
നി​ൽ​പ്പുസ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ടി. അ​സ്‌​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ൻ​സ റ​സാ​ഖ്, മ​ജീ​ദ് പ​ന്നി​ക്കോ​ട്, ബി​ജു​നാ​ഥ്‌ അ​ഗ​സ്ത്യ​ൻ​മു​ഴി, സു​ഭാ​ഷ് മു​ത്തേ​രി പ​ങ്ക​ടു​ത്തു. കൊ​ടി​യ​ത്തൂ​ർ, ആ​ർ.​ഇ.​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന നി​ൽ​പ്പുസ​മ​രം മ​ജീ​ദ് പ​ന്നി​ക്കോ​ട്, ന​സീ​ർ ആ​ർ​ഇ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.