വാ​ക്സി​നേ​ഷനിൽ നൂ​റ് ശ​ത​മാ​നത്തിലെത്തി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്
Thursday, September 23, 2021 1:02 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ നാ​ളി​തു​വ​രെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത പ​തി​നെ​ട്ട് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കെ​ല്ലാം ഇ​ന്ന​ലെ തി​രു​വ​മ്പാ​ടി​യി​ൽ വാ​ക്സി​ൻ ന​ൽ​കി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഡോ​ക്ട​ർ​മാ​ർ, നേ​ഴ്സു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ലെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ൾ ക​യ​റി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മ​റ്റും പ്ര​ച​ര​ണം ന​ട​ത്തി​യു​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നൂ​റ് ശ​ത​മാ​നം വാ​ക്സി​നേ​ഷ​ൻ എ​ന്ന ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്.
പ​ഞ്ചാ​യ​ത്തി​ലെ 18 വ​യ​സി​നു​മു​ക​ളി​ലു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​ട്ട് 90 ദി​വ​സം ക​ഴി​യാ​ത്ത​വ​രും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രു​മൊ​ഴി​കെ പ​ഞ്ചാ​യ​ത്തി​ലെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ഇ​ന്ന് വാ​ക്സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞ​തി​ലെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും. വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് കു​റ്റ​മ​റ്റ​താ​ക്കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യ അ​നു​രാ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന യ​ജ്ഞ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​നും സം​വി​ധാ​ന​മൊ​രു​ക്കു​ക​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും. ഈ ​ല​ക്ഷ്യം സാ​ക്ഷാ​ത്ക്ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​യ​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ, സെ​ക്ര​ട്ട​റി വി​പി​ൻ ജോ​സ​ഫ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നി​ഖി​ല, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​സു​നീ​ർ, കെ.​പി. സ​ജി​ത്ത് ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.