എ​ക​രൂ​ൽ-ക​ക്ക​യം ഡാം ​റോ​ഡ് ഉ​ട​ൻ ന​വീ​ക​രി​ക്ക​ണ​മെ​ന്ന്
Thursday, September 23, 2021 1:02 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യി​ലെ ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള​തും ദി​നം​പ്ര​തി ഒ​ട്ട​ന​വ​ധി ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തു​മാ​യ എ​ക​രൂ​ൽ - ക​ക്ക​യം ഡാം ​റോ​ഡ് ഉ​ട​ൻ ന​വീ​ക​ര​ണം ന​ട​ത്തി യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ക​ക്ക​യം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ല​ങ്ങ​ളാ​യി ഇ​ടി​ഞ്ഞുത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡ് ക​ഴി​ഞ്ഞവ​ർ​ഷം അ​റ്റ​കു​റ്റപ്പ​ണി​ക​ൾ​ക്കാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
എ​സ്റ്റേ​റ്റ്മു​ക്ക് മു​ത​ൽ ഡാം ​വ​രെ​യു​ള്ള റോ​ഡി​ന്‍റെ വി​വി​ധ​ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തും ക​ലു​ങ്കു​ക​ളും പാ​ല​വും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലു​മാ​ണ്. ഇ​തു വ​ഴി യാ​ത്ര​ചെ​യ്യാ​ൻ യാ​ത്ര​ക്കാ​ർ ഏ​റെ പാ​ടു​പെ​ടു​ക​യാ​ണ്. റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തും ഓ​വു​ചാ​ലു​ക​ൾ നി​ർ​മി​ക്കാ​ത്ത​താ​ണ് റോ​ഡു​ക​ൾ ത​ക​രാ​ൻ കാ​ര​ണം. ഉ​ട​ൻ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ബേ​ബി തേ​ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സ​ജി കു​ഴി​വേ​ലി​ൽ, പ​ത്രോ​സ് പ​ന്നി​വെ​ട്ടു​പ​റ​മ്പി​ൽ, പി.​ടി. രാ​ജി, മാ​ത്യൂ ചി​റ​പ്പു​റ​ത്ത്, കു​ഞ്ഞാ​ലി കോ​ട്ടോ​ല, വി​പി​ൻ പാ​റ​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.