കൂ​രി​യാ​ൽ ലെ​യി​ൻ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി; ര​ണ്ടുമാ​സ​ത്തി​നു​ള്ളി​ൽ വേ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, September 23, 2021 1:02 AM IST
കോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പൈ​പ്പി​ടു​ന്ന​തി​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച കൂ​രി​യാ​ൽ ലെ​യി​നി​ൽ ഡ്രൈ​നേ​ജ് സ്ഥാ​പി​ച്ച് റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഫ​ണ്ട് 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
പ്ര​വൃ​ത്തി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ര​ണ്ട് മാ​സ​ത്തി​ന​കം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലു​ള്ള ഡ്രൈ​നേ​ജ് മു​ഴു​വ​നും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് മ​ണ്ണ് നി​റ​ഞ്ഞുകി​ട​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ഴു​ള്ള ഡ്രൈ​നി​ലൂ​ടെ വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കിവ​ന്ന് വീ​ണ്ടും കു​ഴി​ക​ളു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച ഭാ​ഗ​ത്ത് മാ​ത്രം അ​റ്റ​കു​റ്റപ്പണി​ക​ൾ ന​ട​ത്തി​യി​ട്ട് കാ​ര്യ​മി​ല്ല. റോ​ഡും ഡ്രൈ​നും പു​ന​ർനി​ർ​മി​ക്കേ​ണ്ട​താ​ണ്. താ​ത്കാ​ലി​ക​മാ​യി കു​ഴി​ക​ൾ മൂ​ടി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എ.​സി. ഫ്രാ​ൻ​സി​സ് ആ​വ​ശ്യ​പ്പെ​ട്ടു.