ബ​ഫ​ര്‍ സോ​ണി​ല്‍​പ്പെ​ട്ട സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ടു​നി​ക​ത്താ​നുള്ള ശ്ര​മം തടഞ്ഞു
Thursday, September 23, 2021 1:02 AM IST
കോ​ഴി​ക്കോ​ട്: അ​ര​യി​ട​ത്തു​പാ​ല​ത്തി​നുസ​മീ​പം കോ​ട്ടൂ​ളി വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ചാ​ത്ത​നാ​ട്ടു​താ​ഴ​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ണ്ണി​ട്ടു​നി​ക​ത്താ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി സ്ഥ​ല ഉ​ട​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജെ​സി​ബി ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ട്ടു​നി​ക​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​ത്.

ഇ​തി​നു പിന്നിലാ​യു​ള്ള 17 സെ​ന്‍റ് സ്ഥ​ലം ത​രം മാ​റ്റി​യെ​ങ്കി​ലും മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ലം പൂ​ര്‍​ണ​മാ​യും ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​യാ​ണ്. ഇ​ത് ത​രം​മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്നും നി​ര്‍​മാ​ണ പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും നി​ര​വ​ധി ത​വ​ണ ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ നി​ന്നും അ​റി​യി​ച്ചി​ട്ടും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​മാ​യി ഉ​ട​മ മു​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി നി​ര്‍​മാ​ണ പ്ര​വൃ​ത്തി പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തേയും മ​ണ്ണി​ടാ​ന്‍ ശ്ര​മി​ച്ച് ഇ​വി​ടെ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. അ​വ​ധി ദി​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.