ചെ​റു​തേ​നീ​ച്ച കൃ​ഷി​യു​മാ​യി ആ​ന​ക്കാം​പൊ​യി​ൽ യു​പി സ്കൂ​ൾ
Wednesday, September 22, 2021 1:17 AM IST
തി​രു​വ​മ്പാ​ടി: സ്കൂ​ൾ മു​റ്റ​ത്ത് ക​ര​നെ​ല്ലും ചോ​ള​വും പ​ച്ച​ക്ക​റി​ക​ളു​മൊ​ക്കെ വി​ള​യി​ച്ച് മാ​തൃ​ക കാ​ട്ടി​യ ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ കോ​വി​ഡ് കാ​ല​ത്ത് മ​റ്റൊ​രു നൂ​ത​ന പ​ദ്ധ​തി​കൂ​ടി സ്കൂ​ൾ ത​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
കൃ​ഷി വൈ​വി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സ്കൂ​ൾ ഇ​പ്പോ​ൾ ചെ​റു​തേ​നീ​ച്ച കൃ​ഷി​യി​ലൂ​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. സ്കൂ​ളി​ന്‍റെ ത​റ​യി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി ചെ​റു​തേ​നീ​ച്ച കോ​ള​നി​ക​ൾ ക​ണ്ടെ​ത്തി​യ സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വ​യം സം​രം​ഭ​മെ​ന്ന രീ​തി​യി​ലും കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ തു​ട​ങ്ങാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ എ​ങ്ങ​നെ അ​റി​വ് പ​ക​ർ​ന്നുകൊ​ടു​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ നി​ന്നു​മാ​ണ് സ്കൂ​ളി​ൽ തേ​നീ​ച്ച കൃ​ഷി ആ​രം​ഭി​ച്ച​ത്.
2021 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി പ്ര​കാ​രം സ്കൂ​ൾ പ​രി​സ​ര​ത്ത് 10 കൂ​ടു​ക​ൾ സ്ഥാ​പി​ച്ച് ത​റ​യി​ലു​ള്ള ചെ​റു​തേ​ൻ കോ​ള​നി​യെ മ​ൺ​ക​ല​ത്തി​ലേ​ക്ക് മാ​റാ​ൻ അ​വ​സ​ര​മൊ​രു​ക്കി സ്വ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ ചെ​റു​തേ​ൻ കൃ​ഷി ആ​രം​ഭി​ച്ചു. തീ​ർ​ത്തും പ്ര​കൃ​തി​ദ​ത്ത​വും ഔ​ഷ​ധ ഗു​ണ​മേ​റി​യ​തും എ​വ​ർ​ക്കും ചെ​യ്യാ​വു​ന്ന​തു​മാ​യ ചെ​റു​തേ​നീ​ച്ച കൃ​ഷി വ​ള​രെ ചെ​ല​വുകു​റ​ഞ്ഞ​തും കൊ​ച്ചു​കു​ട്ടി​ക​ളെപോ​ലും ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യ സം​ര​ഭ​മാ​ണ്.
വീ​ട്ടി​ലും നാ​ട്ടി​ലും ഔ​ഷ​ധ​ഗു​ണ​മു​ള്ള തേ​ൻ എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ കു​ട്ടി​ക​ളെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ച്ചു​കൊ​ണ്ട് പ്ര​കൃ​തി​യി​ൽനി​ന്ന് പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച് പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കാ​നും ചെ​റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഭാ​വി​യി​ൽ സ്വ​യം സം​രം​ഭ​ക​രാ​കാ​ൻ എ​ങ്ങ​നെ സാ​ധി​ക്കും എ​ന്ന​ത് വി​ദ്യാ​ർ​ഥി പ​ഠി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്നു.
കു​ട്ടി​ക​ളെ ഊ​ർ​ജ​സ്വ​ല​രും ക​ർ​മ​നി​ര​ത​രു​മാ​ക്കി പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ലി​ലും ത​ത്​പ​ര​രാ​ക്കാ​ൻ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ക്കും എ​ന്ന തി​രി​ച്ച​റി​വും ഈ ​സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തേ​നീ​ച്ച കൃ​ഷി​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യും സ്കൂ​ളി​ൽ ആ​രം​ഭി​ച്ചിട്ടു​ണ്ട്. പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ധ്യാ​പി​ക സി​സ്റ്റ​ർ ഷൈ​നി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി വ​രു​ന്നു.