മു​ക്കം ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ഹ​ര​ജി​യി​ൽ സ​ഹ​ക​ര​ണ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അ​നു​കൂ​ല വി​ധി
Tuesday, September 21, 2021 1:56 AM IST
മു​ക്കം: മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബേ​ങ്ക് ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ യു.​ഡി.​എ​ഫ്.​ഭ​ര​ണ​സ​മി​തി​ക്ക് അ​നു​കൂ​ല​മാ​യി സ​ഹ​ക​ര​ണ ട്രൈ​ബ്യൂ​ണ​ൽ വി​ധി. ബേ​ങ്കി​ലെ അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി 2018 ന​വ​മ്പ​റി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക വ​ര​ണാ​ധി​കാ​രി ത​ള​ളി​യി​രു​ന്നു.
ഇ​തി​നെ​തി​രെ സ്ഥാ​നാ​ർ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​ൻ വി​ധി സ​മ്പാ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്.​സ്ഥാ​നാ​ർ​ത്ഥി​ക​ൾ വി​ജ​യി​ച്ചു​വെ​ങ്കി​ലും, തി​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ​ഹ​ക​ര​ണ മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​ക​ൾ ഇ​വ​രു​ടെ വി​ജ​യം ചോ​ദ്യം ചെ​യ്ത് , സ​ഹ​ക​ര​ണ ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തേ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് വ​ര​ണാ​ധി​കാ​രി നോ​മി​നേ​ഷ​ൻ ത​ള്ളി​യ യു.​ഡി.​എ​ഫ്.​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യം റ​ദ്ദാ​ക്കി കൊ​ണ്ടും, തോ​റ്റ​വ​രെ വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും 2021 മാ​ർ​ച്ച് 21 ന് ​ആ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ർ​ന്ന് ബേ​ങ്കി​ലെ യു.​ഡി.​എ​ഫ്.​ഡ​യ​റ​ക്ട​ർ​മാ​ർ സ​ഹ​ക​ര​ണ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
അ​പ്പീ​ൽ ഹ​ര​ജി പ​രി​ഗ​ണി​ച്ച സ​ഹ​ക​ര​ണ ട്രൈ​ബ്യൂ​ണ​ൽ ,അ​ർ​ബി​ട്രേ​ഷ​ൻ കോ​ട​തി വി​ധി റ​ദ്ദാ​ക്കു​ക​യും, യു.​ഡി.​എ​ഫ്. അം​ഗ​ങ്ങ​ളു​ടെ വി​ജ​യം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത് കൊ​ണ്ട് ഇ​ന്ന​ലെ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​വ​ർ​ക്ക് അ​ധി​കാ​ര ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നും കേ​ര​ള സ​ഹ​ക​ര​ണ ട്രൈ​ബ്യൂ​ണ​ൽ എ​സ്.​കൃ​ഷ്ണ കു​മാ​റി​ൻ്റെ ഉ​ത്ത​ര​വി​ലു​ണ്ട്.
അ​തേ സ​മ​യം തി​ര​ഞ്ഞെ​ടു​പ് കേ​സ് ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​ര​വേ, കു​ന്ദ​മം​ഗ​ലം യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബേ​ങ്കി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി കാ​ണി​ച്ച് 2020 ഡി​സം​ബ​ർ 28ന് ​ബേ​ങ്ക് ഭ​ര​ണ​സ​മി​തി​യെ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ സ​സ്പെ​ൻ​ഡ്‌ ചെ​യ്തി​രു​ന്നു.
അ​ന്ന് മു​ത​ൽ ഓ​ഗ​സ്റ്റ് 6 വ​രെ അ​ഡ്മി​നി​സ്ടേ​റ്റ​റും, അ​തി​ശേ​ഷം സി.​പി.​എം.​നേ​താ​ക്ക​ളാ​യ വി.​കെ.​വി​നോ​ദ് ,വി.​കു​ഞ്ഞ​ൻ മാ​സ്റ്റ​ർ, കെ.​ടി.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ക​മ്മി​റ്റി​ക്കു​മാ​ണ് ബേ​ങ്കി​ൻന്‍റെ ഭ​ര​ണ ചു​മ​ത​ല .ഇ​ത് സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫ് .അം​ഗ​ങ്ങ​ൾ ന​ൽ​കി​യ ഹ​ര​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.