പ്ര​തി​യെ കോ‌ടതി നാ​ലു ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു
Tuesday, September 21, 2021 1:51 AM IST
മാ​ന​ന്ത​വാ​ടി: പ​ന​മ​രം നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കാ​യ​കു​ന്ന് കു​റു​മ കോ​ള​നി​യി​ലെ അ​ർ​ജു​ന​നെ (24) നാ​ല് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു.

മാ​ന​ന്ത​വാ​ടി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി എ.​പി. ച​ന്ദ്ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യ​ത്.

ഒ​രു ദി​വ​സം അ​ർ​ജു​ന​നെ പോ​ലീ​സ് വി​ശ​ദ​മാ​യി പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​സ്ഥ​ല​ത്ത് എ​ത്തി​ച്ചും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ത​ല​വ​ൻ പി.​എ. ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

നാ​ടി​നെ ന​ടു​ക്കി​യ പ​ന​മ​രം നെ​ല്ലി​യ​ന്പം വൃ​ദ്ധ ദ​ന്പ​തി​ക​ളു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന​തി​ന് 90 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് അ​യ​ൽ​വാ​സി​യാ​യ നെ​ല്ലി​യ​ന്പം കാ​യ​കു​ന്ന് കു​റ​മ കോ​ള​നി​യി​ലെ അ​ർ​ജു​ന​നെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ ശ്ര​മ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ കാ​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര മു​ത​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി കാ​ലാ​വ​ധി.