ഫേ​സ് ഷീ​ൽ​ഡ് വി​ത​ര​ണം ചെ​യ്തു
Monday, September 20, 2021 12:57 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്‌​റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നും മ​റ്റ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫേസ് ഷീ​ൽ​ഡും ക്യാ​പ്സ്യൂ​ൾ ടോ​ർ​ച്ചും വി​ത​ര​ണം ചെ​യ്തു. ചെ​റു​കി​ട ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​നും ട​ർ​ട്ടി​ൾ ഹെ​ൽ​മെ​റ്റ് ക​ന്പ​നി​യും ചേ​ർ​ന്ന് കേ​ര​ളാ ഫ​യ​ർ സ​ർ​വീ​സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സി .​ഇ ചാ​ക്കു​ണ്ണി ഉ​ദ്ഘാ​ട​ന​വും വി​ത​ര​ണ​വും ന​ട​ത്തി. സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​പി. ബാ​ബു​രാ​ജ് ഏ​റ്റുവാ​ങ്ങി. കോ​ഴി​ക്കോ​ട് ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് മീ​ഞ്ച​ന്ത, ബീ​ച്ച് നി​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഫെ​യ്സ് ഷീ​ൽ​ഡും ടോ​ർ​ച്ചു​ക​ളും ന​ൽ​കു​മെ​ന്ന് സി.​ഇ. ചാ​ക്കു​ണ്ണി ച​ട​ങ്ങി​ൽ അ​റി​യി​ച്ചു.
എ​സ്ടി​ഒ ഒ.​കെ.അ​ശോ​ക​ൻ അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള ഫ​യ​ർ സ​ർ​വ്വീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​ജി​ൽ കു​മാ​ർ, ട​ർ​ട്ടി​ൾ ഹെ​ൽ​മ​റ്റ് ക​മ്പ​നി മ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ എം.​ഐ. അ​ഷ്റ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലോ​ക്ക​ൽ ക​ൺ​വീ​ന​ർ സി​നീ​ഷ്, എം.​അ​ബ്ദു​ൽ റ​സാ​ഖ്, ആ​ർ. നാ​രാ​യ​ണ​ൻ, കെ.​ഹ​മീ​ദ്, എ​ൻ. നി​തി​ൻ, സി.​സി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.