കാ​ട്ടാ​ന​ നശിപ്പിച്ച കൃഷിയി‌ടങ്ങൾ വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി സ​ന്ദ​ര്‍​ശി​ച്ചു
Monday, September 20, 2021 12:56 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് കാ​ട്ടാ​ന​യു​ടെ താ​ണ്ഡ​വ​ത്തി​ല്‍ കൃ​ഷി നാ​ശം സം​ഭ​വി​ച്ച സ്ഥ​ലം വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ഒ​രാ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് ത​വ​ണ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ്ബ​ര്‍, തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച മ​ല​യോ​ര​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ല്‍​മ രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.
കാ​ട്ടാ​ന​ക​ള്‍ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ത്ത​ത് ക​ര്‍​ഷ​ക​രി​ല്‍ ഭീ​തി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തി​രി​ച്ചുവി​ടാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭ​ര​ണസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫാ​ത്തി​മ ക​ണ്ടി​യി​ല്‍, അം​ഗ​ങ്ങ​ളാ​യ എം.​കെ. മ​ജീ​ദ്, റ​സാ​ക് പ​റ​മ്പ​ത്ത്, റം​ഷി​ദ് ചേ​ര​നാ​ണ്ടി, പ്ര​ദേ​ശ​വാ​സി​ക​ളും ക​ര്‍​ഷ​ക​രു​മാ​യ സാ​ബു ആ​ല​പ്പാ​ട്ട്, ബി​പി​ന്‍ തോ​മ​സ്, റോ​യ് മേ​മ​റ്റ​ത്തി​ല്‍, സി​ബി ആ​ല​പ്പാ​ട്ട് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം ത​ന്നെ വ​നം വ​ക​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​മെ​ന്നു പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.