ഭ​വ​നനി​ർ​മാ​ണ​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് മു​ക്കം; ലൈ​ഫ് പ​ദ്ധ​തി​യി​ൽ 513 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു
Monday, September 20, 2021 12:56 AM IST
മു​ക്കം: ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച് മു​ക്കം ന​ഗ​ര​സ​ഭ. പി​എം​എ​വൈ -ലൈ​ഫ് പ​ദ്ധ​തി​ക​ളി​ലു​ൾ​പ്പെ​ടു​ത്തി മു​ക്ക​ത്ത് 513 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത​ട​ക്കം ആ​കെ 610 വീ​ടു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 10000 വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ പൂ​ർ​ത്തി​യാ​യ 513-ാമ​ത്തെ വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു താ​ക്കോ​ൽ കൈ​മാ​റി.
മാ​ങ്ങാപൊ​യി​ൽ ഡി​വി​ഷ​നി​ലെ ഷ​ബി​നാ​സി​ന്‍റെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി വീ​ടി​ന്‍റെ മു​റ്റ​ത്ത് ചെ​യ​ർ​മാ​ൻ തേ​ൻ​മാ​വി​ൻതൈ​ ന​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​ഹാ​രം ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ചാ​ന്ദ്നി കൈ​മാ​റി. ഭ​വ​നപ​ദ്ധ​തി​ക​ൾ ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​സ​ഭ​യ്ക്കു​ള്ള അ​വാ​ർ​ഡ് ക​ഴി​ഞ്ഞ വ​ർ​ഷം മു​ക്കം ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു.
ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പ്, ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ എ. ​ക​ല്യാ​ണി​ക്കു​ട്ടി, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ശ്വ​നാ​ഥ​ൻ, ഇ.​സ​ത്യ​നാ​രാ​യ​ണ​ൻ എം.​ടി​. വേ​ണു​ഗോ​പാ​ല​ൻ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു, അ​ബ്ദു​ൽ നി​സാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.