ബോ​ധ​വ​ത്ക​ര​ണ​ ക്ലാ​സ് ന‌​ട​ത്തി
Monday, September 20, 2021 12:56 AM IST
മൂ​ടാ​ടി: കു‌​ട്ടി​ക​ളി​ൽ വ​ള​ർ​ച്ച​യ്ക്കാ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ര​ക്ഷി​താ​ക്ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ‌​ടാ​ടി ഹാ​ജി പി.​കെ. മൊ​യ്തു മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കൊ​യി​ലാ​ണ്ടി ഏ​രി​യ​യും സം​യു​ക്ത​മാ​യി "കു​ട്ടി​ക​ളും പോ​ഷ​കാ​ഹാ​ര​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ഡോ. ​ബ​ബി​ത ശ്രീ​ജി​ത്ത് ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പി​ക കെ.​സീ​ന​ത്ത്, ടി.​എം. അ​നീ​ഷ്, മും​താ​സ് നി​ടൂ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​നു​കൂ​ല്യം ന​ൽ​കു​ന്നു

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി കൃ​ഷി​ഭ​വ​ൻ മു​ഖേ​ന തെ​ങ്ങി​ന് ജൈ​വ​വ​ള പ്ര​യോ​ഗ​ത്തി​ന് ആ​നു​കൂ​ല്യം ന​ൽ​കു​ന്നു. സ്വ​ന്തം പേ​രി​ൽ നാ​ല് ആ​ർ​സ് മു​ത​ൽ ര​ണ്ട് ഹെ​ക്ട​ർ വ​രെ കൈ​വ​ശ ഭൂ​മി​യു​ള്ള​വ​രു​മാ​യ ക​ർ​ഷ​ക​ർ 2021-22 വ​ർ​ഷ​ത്തെ ഭൂ​നി​കു​തി​ശീ​ട്ട് സ​ഹി​തം 25 നു​ള്ളി​ൽ കൂ​ട​ര​ഞ്ഞി കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.