ടി​പ്പ​ർ ഡ്രൈ​വ​റിൽനിന്ന് ക്ഷീ​രക​ർ​ഷ​ക​നിലേക്ക്; അരുൺ നേ​ടി​യ​ത് മി​ക​ച്ച വി​ജ​യം
Monday, September 20, 2021 12:56 AM IST
മു​ക്കം: പ​ശു​വ​ള​ർ​ത്ത​ലി​ലെ വി​ജ​യ​ഗാ​ഥ​ക​ൾ നി​ര​വ​ധി ക​ണ്ട​റി​ഞ്ഞ​വ​രാ​ണ് ന​മ്മ​ൾ. എ​ന്നാ​ൽ ഇ​വി​ടെ കാ​ര്യ​ങ്ങ​ൾ തെ​ല്ല് വ്യ​ത്യ​സ്തമാ​ണ്. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്ന അ​രു​ൺ ക്ഷീ​ര​മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്ന​ത് പു​തി​യ​മാ​തൃ​ക. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ സ​ങ്കേ​ത​ത്തി​ലെ ഈ ​ഫാ​മി​ലെ​ത്തി​യാ​ൽ ന​റു​പാ​ൽ ചു​ര​ത്തു​ന്ന വി​വി​ധ​യി​നം പ​ശു​ക്ക​ളെ കാ​ണാം.
പ​തി​നാ​ല് പ​ശു​ക്ക​ളും അ​വ​യു​ടെ കി​ടാ​ങ്ങ​ളു​മു​ണ്ട് അ​രു​ണി​ന്‍റെ ഫാ​മി​ൽ. സി​സ് ബ്രൗ​ണും, ജേ​ഴ്സി​യും, എ​ച്ച് എ​ഫു​മ​ട​ക്കം എ​ല്ലാം മു​ന്തി​യ ഇ​ന​ങ്ങ​ൾ. പ്ര​തി​സ​ന്ധി കാ​ല​ത്ത് പ​ലവി​ധ തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ശു വ​ള​ർ​ത്ത​ലി​ലേ​ക്കി​റ​ങ്ങി​യ​ത്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ന​ബാ​ഡി​ന്‍റെ​യും​ സ​ഹാ​യ​ത്തോ​ടെ​യാ​ണ്ഫാം ആ​രം​ഭി​ച്ച​ത്. എ​രു​മ​ കൃ​ഷി​യാ​ണ് അ​രു​ണി​ന്‍റെ ഫാ​മി​ലെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. പാ​ലി​ന് ഡി​മാ​ൻ​റും ഗു​ണ​വും കൂ​ടും. പ​ശു​ക്ക​ൾ​ക്കൊ​പ്പം എ​രു​മ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും ഉ​ദ്യേ​ശി​ക്കു​ന്നു​ണ്ട്. ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ മാ​വൂ​രി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​ണ് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ സ്വ​ന്തം സ്ഥാ​പ​നം വ​ഴി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​മു​ണ്ട്.
പ​ശു വ​ള​ർ​ത്ത​ലി​നു പു​റ​മെ വി​വി​ധ​യി​നം നാ​യ്ക്ക​ളെ​യും അ​രു​ൺ വ​ള​ർ​ത്തി ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്. എ​ന്തും ചെ​യ്യാ​നു​ള്ള മ​ന​സാ​ണ് ഈ ​യു​വാ​വി​ന്‍റെ കാ​ർ​ഷി​ക വി​ജ​യ​ത്തി​നാ​ധാ​രം. ഒ​പ്പം പ്ര​തി​സ​ന്ധി​ക​ളി​ൽ വീ​ണു​പോ​കു​ന്ന​വ​ർ​ക്ക് ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ ജീ​വി​ത വി​ജ​യം വ​രി​ക്കാ​നാ​കു​മെ​ന്ന പാ​ഠവും കൂ‌ടി യാണ് അരുൺ മു​ന്നോ‌ട്ടു വയ്ക്കുന്നത്.