കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന റോ​ഡു​ക​ൾ കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി വ​രും
Monday, September 20, 2021 12:56 AM IST
മു​ക്കം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ഴ​കി​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​ത് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​കു​ന്നു. ഏ​ഴു കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കു​ന്ന മു​ക്കം ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളും നാ​ലു കോ​ടി രൂ​പ ചെ​ല​വി​ൽ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന മാ​മ്പ​റ്റ - വ​ട്ടോ​ളി​പ്പ​റ​മ്പ് റോ​ഡു​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് പ​ഴ​കി​യ പൈ​പ്പു​ക​ൾ മാ​റ്റി​യി​ല്ലെ​ങ്കി​ൽ, കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ക്കു​ന്ന റോ​ഡു​ക​ൾ പ്ര​വൃ​ത്തി​ക്കുശേ​ഷം കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി വ​രും.

പൈ​പ്പ് പൊ​ട്ടി വെ​ള്ളം ചോ​ർ​ന്നാ​ൽ റോ​ഡി​ന്‍റെ സു​ര​ക്ഷ​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള, വ​ലി​യ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ക. ഈ ​സ​മ​യം റോ​ഡി​ന​ടി​യി​ലെ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് ഇ​ത്ത​ര​ത്തി​ൽ പൈ​പ്പ് പൊ​ട്ടി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക. ഈ ​പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ചെ​യ്ത ടാ​റിം​ഗ് കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി​യും വ​രും. ഈ ​റോ​ഡു​ക​ൾ​ക്ക് അ​ടി​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ഴ​കി​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും ക​ത്ത​യ​ച്ച​താ​യി പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

മു​ക്കം ന​ഗ​ര സൗ​ന്ദ​ര്യവ​ത്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ലി​ൻ ചു​വ​ട് - അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ റോ​ഡും ആ​ലി​ൻ ചു​വ​ട് - പി.​സി ജം​ഗ്ഷ​ൻ റോ​ഡും ന​വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ലി​ൻ ചു​വ​ട് - പിസി ജ​ംഗ്ഷ​ൻ റോ​ഡ് മി​ഠാ​യിത്തെ​രു​വ് മാ​തൃ​ക​യി​ൽ ക​ല്ല് വി​രി​യ്ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പൈ​പ്പു​ക​ൾ പൊ​ട്ടി​യാ​ൽ ക​ല്ലു​ക​ൾ ഇ​ള​ക്കിമാ​റ്റേ​ണ്ടി വ​രും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​ണ​ക്ഷ​ൻ ലൈ​നു​ക​ൾ ഉ​ൾ​പ്പെ​ടെ തു​രു​മ്പ് പി​ടി​ച്ച് ദ്ര​വി​ച്ച നി​ല​യി​ലാ​ണ്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കി​ടെ പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തും വെ​ള്ളം പാ​ഴാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. എ​ഴു​കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കു​ന്ന മാ​മ്പ​റ്റ - വ​ട്ടോ​ളി​പ്പ​റ​മ്പ് റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ പ​ഴ​കി​യ പൈ​പ്പ് പൊ​ട്ടി, വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​തു​വ​രെ ചോ​ർ​ച്ച അ​ട​ച്ചി​ട്ടു​മി​ല്ല. ടാ​റിം​ഗി​ന് മു​ൻ​പ് പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​റ​യു​ന്നു.