ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ഭാ​ര്യാപി​താ​വ് എം.​കെ. ചെ​ക്കോ​ട്ടി നി​ര്യാ​ത​നാ​യി
Monday, September 20, 2021 12:42 AM IST
പേ​രാ​മ്പ്ര: സി​പി​എം മു​ൻ പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മിറ്റി അം​ഗ​വും പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് ക​ർ​ഷ​ക പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച ആ​ളു​മാ​യ എം.​കെ. ചെ​ക്കോ​ട്ടി (97) വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എംഎൽഎയു‌െട ഭാര്യാ പിതാവാണ്.

പേ​രാ​ന്പ്ര​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കെ​ട്ടി​പ്പെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. 1923ൽ ​വെ​ള്ളി​യൂ​രി​ലെ കൊ​ള​പ്പൂ​ട്ടി​ൽ ചാ​ത്ത​ൻ, കു​ട്ട്യാ​ച്ച എ​ന്നി​വ​രു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യി ജ​നി​ച്ചു. 1948 മു​ത​ൽ മ​ര​ണം വ​രെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അം​ഗ​മാ​യി​പ്ര​വ​ർ​ത്തി​ച്ചു.

ആ ​കാ​ല​ഘ​ട്ട​ത്തി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രാ​യ സ​മ​രം, അ​യി​ത്ത​ത്തി​നും അ​നാ​ചാ​ര​ത്തി​നു​മെ​തി​രാ​യ സ​മ​രം, കൂ​ത്താ​ളി സ​മ​ര​മു​ൾ​പ്പെ​ടെ ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും മ​ർ​ദ്ദ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

24ാം വ​യ​സ്സി​ൽ അ​വി​ഭ​ക്ത ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യ അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം നൊ​ച്ചാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യും പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു. വി​പ്ല​വ ഗാ​യി​ക​യും ദീ​ർ​ഘ​കാ​ലം നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്ന ക​ല്യാ​ണി​യാ​ണ് ഭാ​ര്യ.

മ​ക്ക​ൾ: എം.​കെ. ന​ളി​നി(​മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), ശ​ശീ​ന്ദ്ര​ൻ (റി​ട്ട. കെ​ഡി​സി ബാ​ങ്ക്), ശ്യാ​മ​ള, പ്ര​കാ​ശ​ൻ വെ​ള്ളി​യൂ​ർ (നാ​ട​ക​കൃ​ത്ത്), രാ​ഗി​ണി, പ്ര​സ​ന്ന​ൻ, മ​ധു (ത്രി​വേ​ണി ക​ൺ​സ്യൂ​മ​ർ ഫെ​ഡ്, വ​ട​ക​ര). മ​രു​മ​ക്ക​ൾ: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ഗീ​ത (നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), കു​ഞ്ഞി​രാ​മ​ൻ ആ​ക്കൂ​പ്പ​റ​മ്പ്, പ്രേ​മ, ബാ​ല​ൻ വാ​ല്യ​ക്കോ​ട്, ഡെ​സ്സി, സ​ലി​ല. സി​പി​എം പേ​രാ​മ്പ്ര ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ്, നൊ​ച്ചാ​ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

എ​ള​മ​രം ക​രീം എം​പി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ, പി. ​സ​തീ​ദേ​വി, മു​ൻ എം​എ​ൽ​എ മാ​രാ​യ സി.​കെ. നാ​ണു, കെ. ​കു​ഞ്ഞ​മ്മ​ത്, എ.​കെ. പ​ത്മ​നാ​ഭ​ൻ, എ​ൻ.​കെ. രാ​ധ, പി. ​വി​ശ്വ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു, പി​എ​ൻ​ശാ​ര​ദ, വി.​കെ. പ്ര​മോ​ദ്, എം. ​മെ​ഹ​ബൂ​ബ്, എ.​വി. അ​ബ്ദു​ള്ള, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.