ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​മ​ഗ്ര പ​ദ്ധ​തി
Sunday, September 19, 2021 12:37 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും ടൗ​ൺ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്കു​ന്നു. ഇ​തി​നാ​യി ത​യ്യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം കോ​ർ​പ​റേ​ഷ​ന്‍റെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും പോ​ർ​ട്ടി​ന്‍റെ​യും ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
പൊ​തു​മ​രാ​മ​ത്ത്, പോ​ർ​ട്ട്, റ​വ​ന്യൂ തു​ട​ങ്ങി​യ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ എ​ൻ​ഒ​സി ല​ഭ്യ​മാ​ക്കി പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണ്.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ൾ പാ​ർ​ക്കിം​ഗി​നാ​യി ക​ണ്ടെ​ത്തു​ന്ന​താ​ണ്. ഇ​തൊ​ടൊ​പ്പം സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വെ​റു​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ പാ​ർ​ക്കിം​ഗിന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ം.
പാ​ർ​ക്കിം​ഗി​നാ​യി ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ ശാ​സ്ത്രീ​യ മൊ​ബൈ​ൽ ആ​പ്പ് ന​ട​പ്പാ​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി കോ​ർ​പ്പ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
മേ​യ​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ അ​ഹ​മ്മ​ദ്, മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​സി. രാ​ജ​ൻ, ട്രാ​ഫി​ക് സൌ​ത്ത് അ​സി. ക​മ്മീ​ഷ​ണ​ർ കെ.​സി. ബാ​ബു, ട്രാ​ഫി​ക് നോ​ർ​ത്ത് എ.​സി. രാ​ജു, പി.​എ. ഐ​ഷ (ടൗ​ൺ പ്ലാ​ന​ർ) പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (റോ​ഡ്സ്), നാ​ഷ​ണ​ൽ ഹൈ​വേ, ഹാ​ർ​ബ​ർ എ​ഞ്ചി​നീ​യ​റിം​ഗ്, പോ​ർ​ട്ട്, തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.