സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് ജി​ല്ലാ സ്‌​നേ​ഹ​ഭ​വ​ന്‍ നി​ര്‍​മാ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Sunday, September 19, 2021 12:37 AM IST
താ​മ​ര​ശേ​രി: സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത​വ​ര്‍​ക്കു വേ​ണ്ടി സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് ന​ട​പ്പി​ലാ​ക്കു​ന്ന സ്‌​നേ​ഹ ഭ​വ​ന്‍ പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ സ്‌​നേ​ഹ ഭ​വ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. യോ​ഗം എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജെ. അ​ബ്ദു​റ​ഹി​മാ​ന്‍, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ്, കോ​ഴി​ക്കോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി.​പി. മി​നി, താ​മ​ര​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ജ്യോ​തി ഭാ​യ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​റ്റ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ എം. ​രാ​മ​ച​ന്ദ്ര​ന്‍, സി.​കെ. ബീ​ന, മ​നോ​ജ് കു​മാ​ര്‍, കു​ന്ന​മം​ഗ​ലം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​ജെ. പോ​ള്‍, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ടി. ഫി​ലി​പ്പ്, ലൈ​ജു തോ​മ​സ്, പി.​ജെ. ദേ​വ​സ്യ, പി.​ഡി.ബേ​ബി, ടി.​എം. ചാ​ണ്ടി, പി.​വി. പ്ര​സീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
താ​മ​ര​ശേ​രി വി​ദ്യാ​ഭ്യാ ജി​ല്ല​യി​ല്‍​പ്പെ​ട്ട പേ​രാ​മ്പ്ര, ബാ​ലു​ശേ​രി, കൊ​ടു​വ​ള്ളി, കു​ന്ന​മം​ഗ​ലം, താ​മ​ര​ശേ​രി, മു​ക്കം തു​ട​ങ്ങി​യ ആ​റ് സ​ബ് ജി​ല്ല​ക​ളിലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​റ് വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.