ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു
Sunday, September 19, 2021 12:36 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 71-ാം ജ​ന്മ​ദി​നം ആ​ച​രി​ച്ചു. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​വി​കെ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​താ ക്യ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​ഐ​എ​സ് ആ​റി​ലെ ഡോ. ​പി. രാ​ജീ​വ്, കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ് എ. ​ദീ​പ്തി, ജി.​എ​സ്. ന​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2023 അ​ന്താ​രാ​ഷ്ട്ര ചെ​റുധാ​ന്യ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യും ന​ട​ത്തി. ചെ​റുധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഭ​ക്ഷ​ണ​വും പാ​യ​സ​വും ന​ൽ​കി. കെ​വി​കെ കോ​മ്പൗ​ണ്ടി​ൽ സ​മൂ​ഹ​മാ​യി ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ടു​ക​യും ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ന​ട​ത്തുകയും ചെയ്തു.