കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Saturday, September 18, 2021 1:13 AM IST
തേ​ഞ്ഞി​പ്പ​ലം: 2018-ലെ ​യു​ജി​സി നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക നി​യ​മ​ന രീ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ നീ​ക്ക​ത്തി​ല്‍ നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ൻ​മാ​റ​ണ​മെ​ന്ന് കേ​ര​ളാ പ്രൈ​വ​റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് മു​സ്ലിം കോ​ള​ജ​സ് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​എം.​കെ. ജ​യ​രാ​ജി​ന് സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ല്ലാ​ത്ത അ​ധി​കാ​രം പ്ര​യോ​ഗി​ച്ച് ഇ​പ്പോ​ള്‍ സ്‌​കോ​ര്‍​ഷീ​റ്റി​ലും തെ​ര​ഞ്ഞെ​ടു​പ്പ് / സ്‌​ക്രീ​നിം​ഗ് രീ​തി​ക​ളി​ലും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​ത് ഗു​രു​ത​ര നി​യ​മ ലം​ഘ​ന​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വു​മാ​ണെ​ന്ന് കേ​ര​ളാ പ്രൈ​വ​റ്റ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ഷോ​ര്‍​ട്ട് ലി​സ്റ്റ് ചെ​യ്യാ​നും കൂ​ടി​ക്കാ​ഴ്ച്ച​യ്ക്ക് ക്ഷ​ണി​ക്കാ​നും കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റു​ക​ള്‍​ക്ക് യു​ജി​സി​യും സ​ര്‍​ക്കാ​രും ന​ല്‍​കി​യി​ട്ടു​ള്ള അ​വ​കാ​ശാ​ധി​കാ​ര​ങ്ങ​ളി​ല്‍ കൈ​ക​ട​ത്താ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ശ്ര​മം ഗു​രു​ത​ര​മാ​യ ഭ​വി​ഷ്യ​ത്തു​ക​ള്‍​ക്കി​ട​യാ​ക്കും. ഈ ​ശ്ര​മം ന്യൂ​ന​പ​ക്ഷ മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ഹ​നി​ക്കു​ന്ന​താ​ണ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും മാ​നേ​ജ്‌​മെ​ന്‍റ​ക​ളെ​യും നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് ഇ​ത് ത​ള്ളി​വി​ടു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി