ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Thursday, September 16, 2021 1:15 AM IST
കോ​ഴി​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ്കൂ​ട്ട​റി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മാ​ന​ന്ത​വാ​ടി തവിഞ്ഞാൽ സ്വ​ദേ​ശി പു​തു​വ​യ​ൽ പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ന്‍റേ​യും സ​ജി​ത​യു​ടേ​യും മ​ക​ൻ പി.​വി. അ​നി​ൽ (22) ആ​ണ് മ​രി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ പ​ന്തി​ര​ങ്കാ​വ് സ്വ​ദേ​ശി താ​രീ​ഖി (45)നെ ​പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ എ​ര​ഞ്ഞി​പ്പാ​ലം എ​സ്ബി​ഐ​യ്‌​ക്കു സ​മീ​പ​ത്താ​യി​രു​ന്നു അപകടം. എ​ര​ഞ്ഞി​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​നി​ൽ​കു​മാ​റി​ന്‍റെ ഡ്യൂ​ക്ക് ബൈ​ക്ക് താ​രീ​ഖിന്‍റെ സ്കൂ​ട്ട​റി​ൽ‌ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. താ​രീ​ഖി​ന്‍റെ സ്കൂ​ട്ട​ർ എ​ര​ഞ്ഞി​പ്പാ​ലം എ​സ്ബി​ഐ​ക്കും പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നും സ​മീ​പ​ത്തെ പോ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നതിനി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഇ​രു​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ഓ​ടി​ക്കൂടി​യവരാണ് ഇ​രു​വ​രേ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഗു​രു​ത​ര​പ​രി​ക്കേ​റ്റ അ​നി​ൽ ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ര​ഞ്ഞി​പ്പാ​ലം അം​ബി​ക ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് അ​നി​ൽ. ജോ​ലി​ക​ഴി​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. പോ​സ്റ്റ്മോ​ർ​ട്ട​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.