മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​ക്കെ​തി​രെ പ്ര​ത്യ​ക്ഷ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം
Thursday, September 16, 2021 12:46 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മാ​വോ​യി​സ്റ്റ് ഭീ​ക​ര വാ​ദ​ത്തി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ക്ഷേ​ധ ജ്വാ​ല പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മു​തു​കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ൽ പെ​ട്ട പൂ​ഴി​ത്തോ​ട്, ചെ​മ്പ​നോ​ട, മു​തു​കാ​ട് മേ​ഖ​ല​ക​ളി​ലെ 206 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം പേ​ർ പ​ങ്കെ​ടു​ത്തു.
പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എ​ൻ.​പി.ബാ​ബു, എം.കു​ഞ്ഞ​മ്മ​ദ്, കെ. ​സു​നി​ൽ, പി.​സി.സു​രാ​ജ​ൻ, സി.​കെ.ശ​ശി, കെ.​കെ.ബി​ന്ദു എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല്ലാ​ത്ത ഖ​ന​ന​ത്തി​ന്‍റെ പേ​രി​ൽ നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നും ഭീ​തി​യി​ലാ​ഴ്ത്തി ചൂ​ഷ​ണം ചെ​യ്യാ​നു​മു​ള്ള മാ​വോ​യി​സ്റ്റു നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള താ​ക്കീ​താ​ണു പ്ര​തി​ഷേധ ജ്വാ​ല​യെ​ന്നു നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.