കെ​എ​ടി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, September 16, 2021 12:46 AM IST
പേ​രാ​മ്പ്ര: സ്കൂ​ൾ തു​റ​ക്ക​ൽ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്താ​ൻ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി​.പി​.എ.അ​സീ​സ്‌.
സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടു​ക, എ​ൻ​ഇ​പി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ൽ അ​റ​ബി​ഭാ​ഷാ പ​ഠ​നം ഉ​റ​പ്പാ​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, കെ. ​ടെ​റ്റ് സ​ർ​വീസി​ലു​ള്ള​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ക, അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഭാ​ഷാ പ​ഠ​ന വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​എ​ടി​എ​ഫ് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി പേ​രാ​മ്പ്ര എ​ഇ​ഒ ഓ​ഫീ​സി​ന് മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എം.​ടി.​മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. മു​ഹ​മ്മ​ദ് അ​ലി, കെ.​കെ.​ജെ​റീ​ഷ്, ആ​സി​ഫ് നൊ​ച്ചാ​ട്, സി.​കെ.​ഷ​ക്കീ​ർ, കെ.​എം. അ​ൻ​സാ​ർ, എ​ൻ.​അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് എ​ഇ​ഒ​ക്ക് അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.