നൂ​റുശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്
Thursday, September 16, 2021 12:45 AM IST
മു​ക്കം: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് നൂ​റുശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത്. ഒ​ന്നാം ഡോ​സ് നൂ​റ് ശ​ത​മാ​ന​വും ര​ണ്ടാം സോ​സ് 67 ശ​ത​മാ​ന​മാ​ളു​ക​ൾ​ക്കു​മാ​ണ് ന​ൽ​കി​യ​ത്. മ​ല​യോ​ര​മേ​ഖ​ല​യാ​യ തോ​ട്ട​മു​ക്കം ഉ​ൾ​പ്പ​ടെ കു​ത്തി​വെ​പ്പ് ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചും പ​ന്നി​ക്കോ​ട് മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു​മാ​ണ് ഈ ​മു​ന്നേ​റ്റം സാ​ധ്യ​മാ​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്തും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മ​നു​ലാ​ലും പ​റ​ഞ്ഞു. ഇ​തോ​ടെ നൂ​റ് ശ​ത​മാ​നം കു​ത്തി​വെ​പ്പ് പൂ​ര്‍​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൊ​ടി​യ​ത്തൂ​രും ഇ​ടം പി​ടി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും 18 വ​യ​സ് ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എ​സ്‌​സി പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള​ട​ക്കം വി​സ​മ്മ​ത​മി​ല്ലാ​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കു​ത്തി​വെ​പ്പ് ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​ഹാ​ബ് മാ​ട്ടു​മു​റി, രി​ഹ്‌​ല മ​ജീ​ദ്, ഫ​സ​ല്‍ കൊ​ടി​യ​ത്തൂ​ര്‍, എം.​ടി.റി​യാ​സ്, ദി​വ്യ ഷി​ബു, ആ​യി​ഷ ചേ​ല​പ്പു​റ​ത്ത്, ബാ​ബു പൊ​ലു​കു​ന്ന​ത്ത്, ക​രീം പ​ഴ​ങ്ക​ൽ ഡോ.ബി​ന്ദു, ജെ​എ​ച്ച്ഐ അ​പ​ര്‍​ണ, ജെ​പി​എ​ച്ച്എ​ന്‍​മാ​രാ​യ സു​ഹ​റ, ഫാ​ത്തി​മ സു​ഹ​റ, ഖ​ദീ​ജ, അ​ഖി​ല, മി​നി​മോ​ള്‍ ജെ​എ​ച്ച്ഐ പ്ര​ജീ​ഷ്, ദീ​പി​ക, സ്റ്റാ​ഫ് ന​ഴ്‌​സ് ന​യ​ന, അ​നീ​ഷ് എ​ന്നി​വ​രാ​ണ് മെ​ഗാവാ​ക്‌​സി​നേ​ഷ​ന്‍ പ്ര​വ​ർ​ത്ത​ന​ക്ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.