കെ​ട്ടി​ട​ത്തി​ൽ ച​ട്ട​ലം​ഘ​നം ന​ട​ന്ന​താ​യി കോ​ർ​പ​റേ​ഷ​ൻ ക​ണ്ടെ​ത്ത​ൽ; അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് ന​ൽ​കി
Thursday, September 16, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​നോ​ട് ചേ​ർ​ന്ന് മൊ​യ്തീ​ൻ പ​ള്ളി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം തീ ​പി​ടി​ത്തം ന​ട​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ൽ. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ വി.​കെ.​എം ബി​ൽ​ഡിം​ഗി​ൽ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. കോ​ർ​പറേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു.ബി​നി, എ​ക്സി.​എ​ൻ​ജി​നി​യ​ർ കെ.​പി.​ര​മേ​ഷ്, അ​സി.​എ​ൻ​ജി​നി​യ​ർ​മാ​രാ​യ അ​നി ഐ​സ​ക്, സി.​അ​ശ്വ​തി, ഓ​വ​ർ​സി​യ​ർ കെ.​സ​തീ​ഷ് എ​ന്നി​വ​രാ​ണ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മേ​യ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഓ​പ്പ​ൺ സ്പെ​യ്സ് കൊ​ട്ടി​യ​ട​ച്ച് സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്ത് സ​ഞ്ചാ​ര​മാ​ർ​ഗ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കെ​ട്ടി​ത്തി​ൽ അ​ഗ്നി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ഓ​പ്പ​ൺ ചെ​യ്ത് കെ​ട്ടി​യ​ട​ച്ച് സ​ഞ്ചാ​ര​മാ​ർ​ഗങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ ആ​ളു​ക​ൾ​ക്ക് പു​റ​ത്തേ​ക്ക് പോ​കു​ന്ന​തി​നോ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നോ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​നും ഓ​പ്പ​ൺ സ്പെ​യ്സ് നി​ല​നി​ർ​ത്തി സു​ഗ​മ​മാ​യി സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി.
കൂ​ടാ​തെ ന്യൂ ​ബ​സാ​ർ, ബി​ഗ് ബ​സാ​ർ ഒ​യാ​സി​സ് കോ​മ്പൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ലെ ഇ​ല​ക്ട്രി​ക് സം​വി​ധാ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നും സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട്രേ​റ്റി​ന് ക​ത്ത് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. തീപി​ടി​ത്തം ന​ട​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ​യും കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും യോ​ഗം വ​രും ദി​വ​സം മേ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ക്കും.
എ​സ്എം സ്ട്രീ​റ്റി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് കോ​ർ​പ്പ​റേ​ഷ​ൻ റ​വ​ന്യൂ, എ​ൻ​ജി​നി​യ​റിം​ഗ്, ഹെ​ൽ​ത്ത് വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ടീം ​രൂ​പീ​ക​രി​ച്ചു.