ലെ​റ്റ്‌​സ് ഗോ ​ഡി​ജി​റ്റ​ല്‍: കാ​ലി​ക്ക​ട്ടി​ല്‍ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം തു​ട​ങ്ങി
Tuesday, September 14, 2021 11:56 PM IST
തേ​ഞ്ഞി​പ്പ​ലം: ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ‘ലെ​റ്റ്സ് ഗോ ​ഡി​ജി​റ്റ​ല്‍’ പ​ദ്ധ​തി​യി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ കോ​ള​ജു​ക​ളി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളു​മ​ട​ക്കം 14 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​നം. അ​ധ്യാ​പ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഏ​കീ​കൃ​ത​മാ​ക്കാ​നും പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് ഡോ. ​ജ​യ​രാ​ജ് പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും പ്ര​ക​ട​ന​വും വി​ല​യി​രു​ത്താ​നും ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ര്‍ ഫോ​ര്‍ ഇ ​ലേ​ണി​ഗും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി 17-നാ​ണ് സ​മാ​പി​ക്കു​ക. സ്വ​ത​ന്ത്ര ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സം​വി​ധാ​ന​മാ​യ ‘ മൂ​ഡി​ല്‍ ‘ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം. ച​ട​ങ്ങി​ല്‍ ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സ​ജി ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ല്‍ അം​ഗം സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ന്‍ വ​ര്‍​ഗീ​സ്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ന്‍​ഡി​ക്ക​റ്റം​ഗ​ങ്ങ​ളാ​യ കെ.​കെ. ഹ​നീ​ഫ, ഡോ. ​ജി. റി​ജു​ലാ​ല്‍, ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍, ഐ​ക്യു​എ​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ശി​വ​ദാ​സ​ന്‍, സി​ഡി‌​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​ഹ​രി​കു​മാ​ര​ന്‍ ത​മ്പി, കം​പ്യൂ​ട്ട​ര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ​ല്‍. ല​ജീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഡോ. ​പി. അ​ഷ്‌​ക​ര്‍ അ​ലി, സു​നി​ല്‍ പ്ര​ഭാ​ക​ര്‍, ഡോ. ​കെ. ബി​ജു, ഡോ. ​പി. വി​വേ​ക്, ഡോ. ​എ.​ആ​ര്‍. ര​മേ​ഷ് എ​ന്നി​വ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്.