മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, September 14, 2021 11:56 PM IST
മാ​ന​ന്ത​വാ​ടി: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ.
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ചി​റ​യി​ൻ​കീ​ഴ് അ​മൃ​തം വീ​ട്ടി​ൽ യ​ദു​കൃ​ഷ്ണ​ൻ (25), തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ പ​ടി​ഞ്ഞാ​റ്റി​ൽ വീ​ട്ടി​ൽ എ​സ്.​എ​ൻ. ശ്രു​തി(25), കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് കു​നി​യി​ട​ത്ത് താ​ഴം ഭാ​ഗ​ത്ത് പി.​ടി. നൗ​ഷാ​ദ് (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. കാ​ട്ടി​ക്കു​ളം - ബാ​വ​ലി റോ​ഡി​ൽ വ​ച്ചു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കാ​റി​ൽ ക​ട​ത്തി​ക്കാ​ണ്ടു വ​ന്ന നൂ​റ് ഗ്രാം ​എം​ഡി​എം​എ സ​ഹി​തം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​തി​നു വി​പ​ണി​യി​ൽ പ​ത്തു​ല​ക്ഷം രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്നും അ​തി​നൂ​ത​ന​മായ ഇ​വ പാ​ർ​ട്ടി ഡ്ര​ഗ്സ് എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. ല​ത്തീ​ഫ്, സു​രേ​ഷ് വെ​ങ്ങാ​ലി കു​ന്നേ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ. ​അ​നൂ​പ്, വി​ബി​ൻ, കെ.​എ​സ്. സ​നൂ​പ്, സാ​ലിം, വി​ജീ​ഷ് കു​മാ​ർ, ഡ​ബ്ല്യു​സി​ഇ​ഒ കെ.​ഇ. ഷൈ​നി, ഡ്രൈ​വ​ർ എം.​വി. അ​ബ്ദു​റ​ഹിം എ​ന്നി​വ​ർ റെയ്ഡിൽ പ​ങ്കെ​ടു​ത്തു. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളെ ഇ​ന്ന് മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.