മാ​ധ്യ​മ​ങ്ങ​ൾ മൂ​ല​ധ​ന,വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കൊ​പ്പം സു​ഖ​ശ​യ്യ​യി​ൽ: സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്
Tuesday, September 14, 2021 11:56 PM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ മാ​ധ്യ​മ​ങ്ങ​ൾ മു​ല​ധ​ന,വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കൊ​പ്പം സു​ഖ​ശ​യ്യ​യി​ലാ​ണെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കെ​യു​ഡ​ബ്ല്യു​ജെ നേ​താ​വു​മാ​യി​രു​ന്ന എ​ൻ.​രാ​ജേ​ഷി​ന്‍റെ അ​നു​സ്മ​ര​ണ​ദി​ന​ത്തി​ൽ കെ.​പി.​കേ​ശ​വ​മേ​നോ​ൻ ഹാ​ളി​ൽ “മാ​ധ്യ​മം, സ​മൂ​ഹ​മാ​ധ്യ​മം, അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ത്യാ​ന​ന്ത​ര​കാ​ല​ത്ത് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്ന​തോ​ടൊ​പ്പം അ​സ​ത്യ​വും പ്ര​ച​രി​ക്കു​ക​യാ​ണ്. അ​ച്ച​ടി​യി​ൽ മാ​ത്ര​മ​ല്ല കാ​ഴ്ച​യി​ലും മാ​യം ക​ല​ർ​ത്തു​ന്ന കാ​ല​മാ​ണി​ത്. മാ​ധ്യ​മ​മേ​ഖ​ല വ്യ​വ​സാ​യ​മാ​യ​തോ​ടെ വാ​ർ​ത്ത​ക​ൾ ച​ര​ക്കു​ക​ളാ​യി മാ​റി. ദു​ര​ന്ത​ങ്ങ​ളെ​പോ​ലും ദൃ​ശ്യ​പ്പൊ​ലി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​ത്. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ്ത്രീ​വി​രു​ദ്ധ​ത​യു​ടെ​യും ദ​ളി​ത് വി​രു​ദ്ധ​ത​യു​ടെ​യും ക​രു​ണാ ദാ​രി​ദ്ര്യ​ത്തി​ന്‍റേ​യും ആ​ഴ​മ​റി​യാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ന്നു ക​യ​റി​നോ​ക്കി​യാ​ൽ മ​തി​യെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
ജ​നാ​ധി​പ​ത്യ​വും സ്വാ​ത​ന്ത്ര്യ​വും ഒ​ന്നാ​ണ്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം നാ​ട്ടി​ലു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ൽ​നി​ന്ന് ഉ​ട​ലെ​ടു​ക്കു​ന്ന​താ​ണ്. അ​ത് അ​പ​ക​ട​ത്തി​ലാ​യാ​ൽ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​വും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ൻ.​രാ​ജേ​ഷ് സ്മാ​ര​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ക​മാ​ൽ വ​ര​ദൂ​ർ, കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​റെ​ജി, മീ​ഡി​യ അ​ക്കാ​ഡ​മി മു​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​പി.​രാ​ജേ​ന്ദ്ര​ൻ, കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്.​രാ​ഗേ​ഷ്,ഫാ.​ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.