കൂ​ത്താ​ളി​യി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Tuesday, September 14, 2021 11:55 PM IST
പേ​രാ​മ്പ്ര: കോ​വി​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ര​ണ്ടാ​മ​ത് അ​ധി​കാ​ര​ത്തി​ൽ വ​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രോ​ട് കാ​ണി​ക്കു​ന്ന നെ​റി​കേ​ട് ജ​നം തി​രി​ച്ച​റി​യു​മെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റീ​വ് ഡ്രൈ​വ​ർ രാ​ജ​ൻ ജോ​ലി​ക്കി​ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. കോ​വി​ഡ് രോ​ഗി അ​വ​ധി​യി​ൽ പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ൾ ജോ​ലി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു മ​ണ്ഡ​ലം യു​ഡി​എ​ഫ് ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
ഒ​രു കോ​വി​ഡ് പോ​രാ​ളി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ച് വി​ട്ട് അ​പ​മാ​നി​ച്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​ിതി പൊ​തു സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​ഞ്ഞ് രാ​ജ​നെ ജോ​ലി​ക്ക് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ​ൻ പു​തി​യേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, സി.​പി.​എ. അ​സീ​സ്, ടി.​പി. ച​ന്ദ്ര​ൻ, കെ.​ടി. കു​ഞ്ഞ​മ്മ​ത്, ത​ണ്ടോ ഉ​മ്മ​ർ, കെ. ​ആ​യി​ഷ, സി.​കെ. ബാ​ല​ൻ, ഇ.​ടി. സ​ത്യ​ൻ, സി. ​പ്രേ​മ​ൻ, പി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ത് ലാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൂ​ത്താ​ളി ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് വി​നോ​യ് ശ്രീ​വി​ലാ​സ്, ഷി​ജു പു​ല്ല്യാ​ട്ട്, കെ.​കെ. സി​റാ​ജ്, വി.​വി. ജി​നീ​ഷ്, പി. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.