ചെ​ങ്ങോ​ടു​മ​ല: സ​മ​ര​സ​മി​തി വി​ജ​യ​ജ്വാ​ല തെ​ളി​യി​ച്ചു
Tuesday, September 14, 2021 11:54 PM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​നു​ള്ള പാ​രി​സ്ഥി​തി​കാ​നു​മ​തി അ​പേ​ക്ഷ നി​ര​സി​ക്കാ​ൻ സം​സ്ഥാ​ന വി​ദ​ഗ്ധ വി​ല​യി​രു​ത്ത​ൽ സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ വി​ജ​യ ജ്വാ​ല തെ​ളി​യി​ച്ചു. സ​മ​ര ഭ​ട​ൻ​മാ​ർ രാ​ത്രി ചെ​ങ്ങോ​ടു​മ​ല​ക്ക് സ​മീ​പ​മു​ള്ള വേ​യ​പ്പാ​റ ക​യ​റി അ​വി​ടെ നി​ന്നാ​ണ് ജ്വാ​ല തെ​ളി​യി​ച്ച​ത്. ക​വി വീ​രാ​ൻ കു​ട്ടി, കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധ​ൻ മൂ​ലാ​ട്, ഗ്ലോ​ബ് ദേ​ശീ​യ പ​രി​ശീ​ല​ക​ൻ കെ.​എം. ന​സീ​ർ, പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. ഉ​ഷ, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം നേ​താ​വ് പി.​കെ. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ അ​ണി നി​ര​ന്നു.
ബാ​ലു​ശേ​രി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജ്വാ​ല തെ​ളി​യി​ച്ചു. ലി​നീ​ഷ് ന​ര​യം​കു​ളം, ജ​യ​രാ​ജ​ൻ ക​ല്പ​ക​ശേ​രി, സു​രേ​ഷ് ചീ​നി​ക്ക​ൽ, ടി.​കെ. ബാ​ല​ൻ മൂ​ലാ​ട്, ബി​ജു കൊ​ള​ക്ക​ണ്ടി, എ​ര​ഞ്ഞോ​ളി ബാ​ല​ൻ നാ​യ​ർ, മ​നോ​ജ് ക​ണ്ടി​യി​ൽ, ജോ​ബി ചോ​ല​ക്ക​ൽ, സി.​എം.​സി. ബി​ജു, സു​രേ​ന്ദ്ര​ൻ വ​യ​പ്പു​റ​ത്ത് മീ​ത്ത​ൽ, പ്ര​വീ​ഷ് തി​രു​വോ​ട്ടു​ക​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.