അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ൽ വ​ല​ഞ്ഞ് തി​രു​വ​മ്പാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡ്
Tuesday, September 14, 2021 11:54 PM IST
തി​രു​വ​മ്പാ​ടി: ടൗ​ണി​ൽ പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും യാ​തൊ​രു വി​ല​യും ക​ൽ​പ്പി​ക്കാ​തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. ബ​സ്‌​സ്റ്റാ​ൻ​ഡി​നു​ള്ളി​ലാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് കൂ​ടു​ത​ൽ. നി​ശ്ചി​ത ദൂ​ര​പ​രി​ധി​യി​ൽ നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​മി​ല്ല. ക​ഷ്ടി​ച്ച് ര​ണ്ട് ബ​സു​ക​ൾ​ക്ക് മാ​ത്രം ക​ട​ന്നു പോ​കാ​ൻ വീ​തി​യു​ള്ള തി​രു​വ​മ്പാ​ടി കൂ​ട​ര​ഞ്ഞി റോ​ഡി​ൽ സ്ഥി​ര​മാ​യി ട്രാ​ഫി​ക് ബ്ലോ​ക്കു​ണ്ടാ​കു​ന്ന​തു​മൂ​ലം തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​ന്നു​മു​ള്ള ആം​ബു​ല​ൻ​സു​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു.

മ​ഴ​ക്കാ​ല​ത്ത് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​രം വെ​ള്ള​ക്കെ​ട്ടാ​യി​മാ​റു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. തി​രു​വ​മ്പാ​ടി ടൗ​ൺ ന​വീ​ക​ര​ണ​ത്തി​ന് മു​ൻ എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സി​ന്‍റെ കാ​ല​ത്ത് മൂ​ന്ന് കോ​ടി​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു.

ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടൊ​ഴി​വാ​ക്കു​വാ​നാ​യി വി​പു​ല​മാ​യ ഡ്രൈ​നേ​ജ് സി​സ്റ്റം, ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ടൗ​ണി​ൽ ക​യ​റാ​തെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ പു​ല്ലൂ​രാം​പാ​റ, കൂ​ട​ര​ഞ്ഞി, പു​ന്ന​ക്ക​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കു​വാ​ൻ സാ​ധ്യ​മാ​കു​ന്ന ബൈ​പാ​സ് എ​ന്നി​വ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഉ​ദ്ദേ​ശം അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.