മ​ല​യോ​ര മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷം
Monday, September 13, 2021 1:06 AM IST
ത​ല​യാ​ട്: മ​ല​യോ​രമേ​ഖ​ല​യാ​യ ത​ല​യാ​ട്, ചീ​ടി​ക്കു​ഴി, പേ​ര്യ​മ​ല, മ​ണി​ച്ചേ​രി, വ​യ​ല​ട, ചു​ര​ത്തോ​ട്, ചെ​മ്പു​ങ്ക​ര എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​ക്കോ, നാ​ളി​കേ​രം, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ വ​ന്യ​ജീ​വി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ ത​ല​യാ​ട് ത​ട​ത്തി​ൽ ജോ​ണി​യു​ടെ കൃ​ഷി സ്ഥ​ല​ത്ത് കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ കു​ര​ങ്ങു​ക​ൾ തെ​ങ്ങി​ൽ നി​ന്ന് നാ​ളി​കേ​രം പ​റി​ച്ച് ന​ശി​പ്പി​ച്ചു.
ഇ​വി​ടെ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം കാ​ര​ണം വി​ള​ക​ൾ ഒ​ന്നും ത​ന്നെ കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. തോ​ക്കു​ക​ൾ​ക്ക് ലൈ​സെ​ൻ​സ് പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.